പ്രവചനങ്ങൾ തെറ്റിച്ച് സംസ്ഥാനത്ത് കാലവർഷം വൈകുന്നു.
പ്രവചനങ്ങൾക്കു തെറ്റിച്ച് കാലവർഷം കേരളത്തിൽ നിന്നും അകലെ. ഞായറാഴ്ച കാലവർഷം എത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.ലക്ഷദ്വീപ് വരെ എത്തിയെങ്കിലുംകേരള തീരത്തേക്ക് കാലവർഷം എത്താൻ സാഹചര്യങ്ങൾ അനുകൂലമായിട്ടില്ല. ഞായറാഴ്ച ശക്തമായ മഴയ്ക്കു സൂചന നൽകി 7 ജില്ലകളിൽ യെലോ അലർട്ട്പ്രഖ്യാപിച്ചിരുന്നത് കാലാവസ്ഥ വകുപ്പ് പിന്നീട് പിൻവലിച്ചു.ഇന്നു തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. രണ്ടു ദിവസത്തിനകം അതു ന്യൂനമർദമായേക്കും.ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.