രാത്രിയില്‍ എലിവിഷം ഓഡര്‍ ചെയ്തു ; രക്ഷയായത് ഡെലിവറി ബോയിയുടെ സമയോചിത ഇടപെടല്‍

Jan 9, 2026 - 14:59
 0
രാത്രിയില്‍ എലിവിഷം ഓഡര്‍ ചെയ്തു ; രക്ഷയായത് ഡെലിവറി ബോയിയുടെ സമയോചിത ഇടപെടല്‍
This is the title of the web page

തമിഴ്നാട്ടിലെ ഒരു ബ്ലിങ്കിറ്റ് ഡെലിവറി റൈഡർക്ക് മറക്കാനാകാത്ത ദിവസമായിരുന്നു കഴിഞ്ഞ് പോയത്.രാത്രിയില്‍ ഈ ഓഡർ ലഭിച്ചപ്പോള്‍തന്നെ അയാളുടെ മനസ്സില്‍ ദുരൂഹത നിറഞ്ഞിരുന്നുമൂന്ന് പാക്കറ്റ് എലി വിഷത്തിനായിരുന്നു ഓഡർ ലഭിച്ചത്. സാധനവുമായി നല്‍കിയിരുന്ന അഡ്രസിലേയ്ക്ക് അയാള്‍ പുറപ്പെട്ടു. എന്നാല്‍ സാധനം വാങ്ങാല്‍ വാതില്‍ തുറന്ന സ്ത്രീ കണ്ണീരോടെ നില്‍ക്കുന്നത് കൂടി കണ്ടപ്പോള്‍ അയാള്‍ക്ക് അതങ്ങനെ നല്‍കി പോകാൻ തോന്നിയില്ല. സംയമന പാലിച്ചുകൊണ്ട് അവരോട് സംസാരിച്ചാണ് പ്രശ്നം പരിഹരിച്ചതെന്ന് അയാല്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.സാധനം വാങ്ങാൻ കതക് തുറന്നപ്പോള്‍ തന്നെ അവർ കരയുകയായിരുന്നു. എന്ത് വലിയ പ്രശ്നമാണെങ്കിലും ആത്മഹത്യ ചെയ്യരുത് എന്ന് താൻ അങ്ങോട്ട് പറഞ്ഞപ്പോള്‍ ആദ്യം അവർ മനസ്സ് തുറക്കാൻ വിസമ്മതിച്ചു. എന്നാല്‍ രാത്രിയില്‍ എലിവിഷം ഓഡർ ചെയ്തത് എലിയെക്കൊല്ലാല്‍ വേണ്ടി അല്ല എന്ന് എനിയ്ക്കറിയാം എന്ന് താൻ പറഞ്ഞു. ആ സംസാരത്തിലൂടെയാണ് പിന്നീട് അവരെക്കൊണ്ട് ഓഡർ പിൻവലിപ്പിച്ചതെന്നും അയാള്‍ കൂട്ടിച്ചേർത്തു.ഒരു ഡെലിവറി റൈഡറുടെ ജാഗ്രതയും കരുതലും ഒരാളുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവായി മാറിയ ഈ സംഭവം, മാനസികാരോഗ്യ അവബോധത്തിന്റെയും മനുഷ്യസഹായത്തിന്റെ പ്രാധാന്യത്തിന്റെയും ശക്തമായ ഓർമ്മപ്പെടുത്തലാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow