ഇടുക്കിയിൽ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.
ഇടുക്കിയിൽ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.നെടുംകണ്ടം താന്നിമൂട് സ്വദേശി അബ്ദുൾറസാക്കിന്റെ വീടിന് മുകളിലേക്ക് ആണ് ലോറി മറിഞ്ഞത്.വീട്ടിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴക്ക്.രാവിലെ 10: 30 ഓടുകൂടിയായിരുന്നു അപകടം.റോഡ് പണിക്കായി ലോഡ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്.
തമിഴ്നാട്ടിൽ നിന്നും മെറ്റലുമായി എത്തിയ ലോറിയാണ് അപകടം ഉണ്ടാക്കിയത്. കയറ്റത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി പിന്നോട്ട് ഉരുളുകയായിരുന്നു.വീട് പൂർണമായും തകർന്നു.

