9-ാം മാസം, പ്രസവത്തിനായി ആശുപത്രിയിലേക്കെത്താൻ 24കാരിയായ യുവതി നടന്നത് 6 കിലോമീറ്റര്‍; മഹാരാഷ്ട്രയില്‍ ഗര്‍ഭിണിയും കുഞ്ഞും മരിച്ചു

Jan 3, 2026 - 10:39
Jan 3, 2026 - 14:51
 0
9-ാം മാസം, പ്രസവത്തിനായി ആശുപത്രിയിലേക്കെത്താൻ 24കാരിയായ യുവതി നടന്നത് 6 കിലോമീറ്റര്‍; മഹാരാഷ്ട്രയില്‍ ഗര്‍ഭിണിയും കുഞ്ഞും മരിച്ചു
This is the title of the web page

മഹാരാഷ്ട്രയില്‍ അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളുടെ അഭാവം മൂലം ആറു കിലോമീറ്റർ കാല്‍നടയായി യാത്ര ചെയ്ത ഗർഭിണിയായ യുവതി മരിച്ചു.സംഭവത്തില്‍ കുഞ്ഞും ഗർഭാവസ്ഥയില്‍ വച്ച്‌ തന്നെ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഗഡ്ചിറോളിയിലെ ആല്‍ദാണ്ടി ടോള ഗ്രാമവാസിയായ ആശ സന്തോഷ് കിരംഗ (24) ആണ് മരിച്ചത്. ഇവർ 9 മാസം ഗർഭിണിയായിരുന്നു. പ്രധാന റോഡുമായി ബന്ധമില്ലാത്ത സ്ഥലത്തായിരുന്നു ഇവർ ജീവിച്ചിരുന്നത്.

പ്രദേശത്ത് ആരോഗ്യ കേന്ദ്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. പ്രസവ സമയത്ത് കൃത്യമായ ചികിത്സ ലഭിക്കാനായി കാല്‍നടയായി സഹോദരിയുടെ വീട്ടിലേക്കാണ് യാത്ര തിരിച്ചത്. കാടുള്ള വഴികളിലൂടെ 6 കിലോമീറ്റർ ആണ് നടന്നത്.ജനുവരി രണ്ടിന് രാവിലെ ആശയ്ക്ക് ശക്തമായ പ്രസവ വേദന ആരംഭിച്ചതിനെ തുടർന്ന് ആംബുലൻസില്‍ ഹെദ്രിയിലെ കാളി അമ്മാള്‍ ആശുപത്രിയില്‍ എത്തിച്ചു. സിസേറിയൻ ചെയ്തെങ്കിലും കുഞ്ഞ് നേരത്തെ മരിച്ചിരുന്നു. തുടർന്ന് രക്തസമ്മർദ്ദം അപകടകരമായി ഉയർന്നതിനെ തുടർന്ന് ആശയും അല്‍പസമയത്തിനകം മരണപ്പെട്ടു. കാല്‍നടയായി ദൂരം നടന്നതാണ് അപ്രതീക്ഷിതമായ പ്രസവ വേദനക്കും സങ്കീർണതകള്‍ക്കും കാരണമായതെന്ന് ഗഡ്ചിറോളി ജില്ലാ ആരോഗ്യ ഓഫീസർ ഡോ. പ്രതാപ് ഷിൻഡെ പ്രതികരിച്ചു. ഗർഭാവസ്ഥയുടെ അവസാന ഘട്ടത്തിലായിരുന്നതിനാല്‍ ഈ യാത്ര ശരീരത്തെ ഗുരുതരമായി ബാധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow