രാമക്കൽമേട് സേക്രട്ട് ഹാർട്ട് ഹൈസ്കൂളിൻ്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശയാത്ര സംഘടിപ്പിച്ചു.
സമൂഹത്തിൽ പടർന്നുകൊണ്ടിരിക്കുന്ന ലഹരി എന്ന വിപത്തിനെതിരെ സെക്രട്ട് ഹാർട്ട് ഹൈസ്കൂൾ ലഹരി വിരുദ്ധ യാത്ര സംഘടിപ്പിച്ചു. നെടുംങ്കണ്ടം എസ് എച്ച് ഒ ജർലിൻ വി സ്കറിയ ഉത്ഘാടനം ചെയ്തു.
സമൂഹത്തെയും മനുഷ്യനെയും കുടുംബങ്ങളെയും തകർക്കുന്ന ലഹരിക്കെതിരെ ജനങ്ങൾ അണിനിരക്കണമെന്നും ലഹരിയിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഹരിവസ്തുക്കൾ ഉപയോഗിക്കരുത്, ഉപയോഗം നാശത്തിലേക്ക് നയിക്കും എന്ന സന്ദേശം ഉൾക്കൊണ്ടു കൊണ്ടായിരുന്നു ലഹരി വിരുദ്ധ യാത്ര.
എക്സൈസ് ഇൻസ്പെക്ടർ എം.പി പ്രമോദ്, കമ്പംമെട്ട് എസ്. എച്ച് ഒ രതീഷ് ഗോപാലൻ സ്കൂൾ മാനേജർ ഫാ. ടിനു കിഴക്കേ വേലിയ്ക്കകത്ത് എന്നിവർ വിവിധ സ്ഥലങ്ങളിൽ ലഹരി വിരുദ്ധ സന്ദേശം നല്കി.
ബാലൻപിള്ള സിറ്റി, തൂക്കുപാലം, കൂട്ടാർ,കമ്പംമെട്ട്, തുടങ്ങിയ പ്രദേശങ്ങളിൽ സന്ദേശയാത്രക്ക് സ്വീകരണം നല്കി.ലഹരി വിരുദ്ധ സന്ദേശയാത്രയിൽ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ഏറെ ശ്രദ്ധ നേടുകയും അഭിനന്ദനങ്ങൾ പിടിച്ചുപറ്റുകയും ചെയ്തു. ബഹുജന പങ്കാളിത്തം കൊണ്ട് ലഹരിവിരുദ്ധ സന്ദേശയാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇങ്ങനെ ഒരു സന്ദേശവുമായി എത്തിയ കുട്ടികളെ പ്രദേശവാസികളും ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ,
വ്യാപാരി വ്യവസായികൾ, മാതാപിതാക്കൾ, ബഹുജനങ്ങൾ എന്നിവർ ഏറെ സ്നേഹത്തോടെ കൂടിയാണ് സ്വീകരിച്ചത്.പരിപാടികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് സി.തെരേസ് ജോസ് അധ്യാപകർ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.










