ഇന്ദിരാ ഗാന്ധിയുടെ 41-ാം രക്തസാക്ഷി ദിനം കട്ടപ്പന കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു
കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ദിരാഗാന്ധിജിയുടെ 41-ാം രക്തസാക്ഷി ദിനം ആചരിച്ചത് .എ ഐ സി സി അംഗം അഡ്വ. ഇ എം ആഗസ്റ്റി എക്സ് എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു.ഗരീബീ ഗഡാവൊ എന്ന മുദ്രാ വാക്യം ഉയർത്തി രാജ്യത്ത് നിന്നും ദാരിദ്ര്യം തുടച്ചു നീക്കി ഭക്ഷ്യ ധാന്യങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് രാജ്യത്തെ എത്തിച്ചു.
അംഗണവടികൾ രാജ്യത്ത് സ്ഥാപിച്ച് ഒരു വലിയ വിപ്ലവത്തിന് തുടക്കം കുറിച്ചു . ലോകം ഉള്ളടത്തോളം കാലം ഇന്ദിരയുടെ പേരുകൾ അനശ്വരമായി നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പന ഗാന്ധി സ്ക്വയറിൽ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി അനുസ്മരണ സന്ദേശം നൽകി.
നേതാക്കളായ ജോയ് ആനിത്തോട്ടം, പ്രശാന്ത് രാജു, പി എസ് രാജപ്പൻ, ജോസ് ആനക്കല്ലിൽ, പൊന്നപ്പൻ അഞ്ചപ്ര, സോജൻ വെളിഞ്ഞാലിൽ, സിന്ധു വിജയകുമാർ, സി എം തങ്കച്ചൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി . കട്ടപ്പനയുടെ വിവിധ പ്രദേശങ്ങളിൽ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.




