പുളിയന്മല ക്രൈസ്റ്റ് കോളേജിൽ മാനേജ്മെന്റ് ഡിപ്പാർട്ടുമെന്റിന്റെ സഹകരണത്തോടെ, നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (NDRF) വിദ്യാർത്ഥികൾക്കായി ദുരന്ത പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു

ഇൻസ്പെക്ടർ സുജിത് സി എംന്റെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ ഓഫീസർമാരായ അജേഷ് എൻ, എസ് കെ ത്രിപാഠി, സുബിനേഷ് എം, ദീപുനാഥ് ജി, രവിശങ്കർ, എസ് റാവു , ദൽബീർ തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു . പ്രാഥമിക ചികിൽസ, രക്ഷാപ്രവർത്തനങ്ങൾ, അഗ്നിപ്രതിരോധം,എന്നിവയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിച്ചു.
പരിപാടികൾക്ക് ആശംസ അർപ്പിച്ച് സംസാരിച്ചത് കോളേജ് ഡയറക്ടർ ഫാദർ അനൂപ് തുരുത്തിമറ്റം സി എം ഐ ആണ്.പരിപാടികൾക്ക് നേതൃത്വം നൽകിയത് മാനേജ്മെന്റ് വിഭാഗം അധ്യാപകരായ സോനാ സെബാസ്റ്റ്യൻ, എയ്ബൽ സനൂപ് സണ്ണി, മിബിയ സിബിച്ചൻ,ശരത് എസ് നായർ, ജോയ്സ് പി ഷിബു എന്നിവരായിരുന്നു.