ചികിത്സാ രംഗത്ത് സഹകരണ ആശുപത്രിയുടെ സേവനം ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണന്ന് മന്ത്രി റോഷി അഗസ്റ്റിൻ
ചികിത്സാ രംഗത്ത് സഹകരണ ആശുപത്രിയുടെ സേവനം ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണന്ന് മന്ത്രി റോഷി അഗസ്റ്റിൻ .അയ്യപ്പൻ കോവിൽ മേരികുളത്ത് സഹകരണ മെഡിക്കൽ സെന്ററും നീതി മെഡിക്കൽ സ്റ്റോറും നീതി മെഡിക്കൽ ലാബും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
18 വർഷം മുമ്പ് തങ്കമണിയിൽ പ്രവർത്തനമാരംഭിച്ച സഹകരണ ആശുപത്രി ഇത്രയും വലിയ വളർച്ച നേടാനായത് ഭരണ സമിതിയുടെ ദീർഘ വീഷണത്തോടെയുള്ള പ്രവർത്തനം മൂലമാണ്. ജനങ്ങൾക്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള ചികിത്സ നേടാൻ സഹകരണ ആശുപത്രിയിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു. മേരികുളത്ത് സഹകരണ മെഡിക്കൽ സെന്റർ മന്ത്രി റോഷി അഗസ്റ്റിനും നീതി മെഡിക്കൽ സ്റ്റോർ എം എം മണി എം എൽ എ യും നീതി മെഡിക്കൽ ലാബ് വാഴൂർ സോമൻ എം എൽ എയും ഉത്ഘാടനം ചെയ്തു. ഉത്ഘാടന യോഗത്തിൽ വാഴൂർ സോമൻ എം എൽ എ അധ്യക്ഷത വഹിച്ചു. എം എം മണി എം എൽ എ മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി ഡയറക്ടർ സി വി വർഗീസ്, അയ്യപ്പൻ കോവിൽ പഞ്ചായത്ത് പ്രസിഡന്റ് ജയ് മോൾ ജോൺസൺ മറ്റ് ത്രിതല പഞ്ചായത്തംഗങ്ങൾ, സാമൂഹ്യ രാഷ്ട്രിയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.