അടിസ്ഥാന സൗകര്യങ്ങൾ ഇല്ല ; ഇടുക്കി മെഡിക്കൽ കോളജിൽ വിദ്യാർത്ഥികളുടെ സമരം
ഇടുക്കി മെഡിക്കൽ കോളേജിൽ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഇനിയും ഏർപ്പെടുത്തിയിട്ടില്ല എന്ന് ആരോപിച്ചാണ് ഇടുക്കി മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥികൾ സമരം ആരംഭിച്ചത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ഹോസ്റ്റൽ സൗകര്യങ്ങൾ, ലെക്ച്ചർ ഹാളുകൾ , വിവിധ ലാബുകൾ തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചാണ് മെഡിക്കൽ കോളേജ് വിദ്യാർഥി യൂണിയൻറെ നേതൃത്വത്തിൽ സമരം ആരംഭിച്ചിട്ടുള്ളത്. ജീവനക്കാരും വിദ്യാർത്ഥികളുമായി ചർച്ച തുടരുകയാണ് . ബന്ധപ്പെട്ട അധികൃതർ എത്തി തീരുമാനമെടുത്തില്ലെങ്കിൽ സമരം മുന്നോട്ടുപോകുമെന്നാണ് വിദ്യാർഥികൾ നൽകുന്ന മുന്നറിയിപ്പ്.