ജില്ലയിൽ വീണ്ടും ഓൺലൈൻ തപ്പിട്ട് വ്യപകമാകുന്നു.കൊറിയർ സർവീസ് എന്ന് പറഞ്ഞ് വന്ന ഫോൺ കോളിനെ തുടർന്ന് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപയിൽ അധികം നഷ്ടപ്പെട്ടു എന്ന് പരാതി. ഉപ്പുതറ സ്വദേശിയായ ഗീതുമോൾ തമ്പിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നുമാണ് പണം നഷ്ടമായിരിക്കുന്നത്

കുവൈറ്റിൽ ജോലി ചെയ്തു കൊണ്ടിരുന്ന ഉപ്പുതറ സ്വദേശി ഈട്ടിക്കൽ ഗീതുമോൾ തമ്പിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നുമാണ് ഓൺലൈൻ തട്ടിപ്പ് വഴി ഒരു ലക്ഷത്തിലധികം രൂപ നഷ്ടമായത്.ജോലിക് വിദേശത്തേക്ക് വീണ്ടും പോകുന്നതിനായി കട്ടപ്പനയിലെ പാസ്പോർട്ട് ഓഫീസിലും പൊലിസ് ക്ലിയറൻസിനായും ഗീതു ഈ മാസം 18ആം തിയതി പോയിരുന്നു. തുടർന്ന് മെഡിസിക്കൽ സർട്ടിഫിക്കറ്റിനായി എറണാകുളത്ത് പോയി. ഈ സമയം കൊറിയർ സർവീസിൽ നിന്നും പാഴ്സൽ ഉണ്ടെന്ന് പറഞ്ഞ് മൊബൈൽ ഫോണിലേക്ക് ഒരു കോൾ വന്നു. ശേഷം വാട്സാപ്പിൽ ഒരു നമ്പർ അയച്ചിട്ടുണ്ട് എന്നും അതിനുള്ള ലിങ്കിൽ കയറി നാലു രൂപ അയയ്ക്കാനും ആവശ്യപ്പെട്ടു. തുടർന്ന് ഫോണിലേക്ക് പേഴ്സണൽ മെസ്സേജ് ആയി വന്ന ഓ ടി പി അയക്കാനും ആവശ്യപ്പെട്ടു. പാസ്പോർട്ട് നടപടിക്കും പോലീസ് ക്ലിയറൻസിനും പോയതുകൊണ്ട് അതിനെ തുടർന്ന് വന്ന ഫോൺ ആണെന്ന് കരുതി ഗീതു നാലു രൂപയും ഓ ടി പി യും അയച്ചുകൊടുത്തു. ശേഷം 24 ആം തിയതി രാവിലെ 10 മണി മുതൽ ഏതാനും മിനിറ്റുകളുടെ ഇടവേളയിൽ ഒരു ലക്ഷത്തി രണ്ടായിരത്തി തൊള്ളായിരത്തി തൊണ്ണുറ്റി അഞ്ചു രൂപ(102995) നഷ്ടപ്പെട്ടു.
തിരിച്ച് ജോലിക്ക് പോകാനായി കടം വാങ്ങിയ പണമടക്കമാണ് നഷ്ടമായത്. സംഭവത്തിൽ ഗീതു ഉപ്പുതറ പോലീസിലും, സൈബർ സെല്ലിലും പരാതി നൽകി.