ക്രിസ്തുവിൻ്റെ പീഡാനുഭവ സ്മരണ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിയ്ക്കുന്നു; എഴുകുംവയൽ കുരിശുമലയിലേക്ക് തീർത്ഥാടക പ്രവാഹം

കിഴക്കിൻ്റെ കാൽവരി എന്നറിയപ്പെടുന്ന എഴുകുംവയൽ കുരിശുമലയിൽ ദുഃഖവെള്ളി ആചരണത്തിൻ്റെ ഭാഗമായി നിരവധി വിശ്വാസികളാണ് മല കയറിയത് .രാവിലെ 7 മണിക്ക് മല അടിവാരത്തുള്ള ടൗൺ കപ്പേളയിൽ നിന്നും ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിൻ്റെ നേത്രത്വത്തിൽ കുരിശിൻ്റെ വഴി പ്രാർത്ഥന ചൊല്ലി പരിഹാര പ്രദക്ഷിണമായി മലമുകളിൽ എത്തിച്ചേർന്നു.
തുടർന്ന് മലമുകളിലുള്ള ദേവാലയത്തിൽ ദുഃഖവെള്ളിയോട് അനുബന്ധിച്ചുള്ള പ്രത്യേക പ്രാർത്ഥനകളും കുർബാനയും ഉണ്ടായിരുന്നു. മലമുകളിലുള്ള തിരുക്കർമ്മങ്ങൾക്ക് എഴുകുംവയൽ കുരിശുമല ഡയറക്ടർ ഫാ : തോമസ് വട്ടമല , അസി. വികാരി ഫാ : ലിബിൻ വള്ളിയാംതടം , ഫാ ആൻ്റണി പാല പുളിയ്ക്കൽ : ഫാ അമൽ മണിമലക്കുന്നേൽ , എന്നിവർ സഹ കാർമ്മികരായിരുന്നു.
ഇടുക്കി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും സ്വകാര്യ ബസുകളും KSRTC യും സർവ്വീസ് നടത്തുന്നു.2000 കിലോ അരിയും 1000 കിലോ മാങ്ങായും നേർച്ച കഞ്ഞിയ്ക്കായി ഒരുക്കിയിരുന്നു .മല കയറി വരുന്ന വിശ്വാസികൾക്കായി കുടിവെള്ളവും , വൈദ്യസഹായവും കുരിശുമല കമ്മിറ്റി ഭാരവാഹികൾ ഒരുക്കിയിരുന്നു.