നെടുങ്കണ്ടം പാമ്പാടുംപാറയിൽ മാല മോഷണ ആരോപണത്തിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

മാല മോഷണ ആരോപണത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. പാമ്പാടുംപാറ തെക്കേ കുരിശുമല സ്വദേശി വാഴവീട്ടിൽ കാർത്തിക് ആണ് വള്ളക്കടവ് കടമാക്കുഴി എസ്റ്റേറ്റിലെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. സമീപവാസിയുടെ മാല ഈ മാസം 4 ന്മോഷണം പോയിരുന്നു. തുടർന്ന് പോലീസ് വിളിച്ച് അന്വേഷിച്ചവരുടെ കൂട്ടത്തിൽ കാർത്തിക്കും ഉണ്ടായിരുന്നു.പിന്നീട് പരാതി പിൻവലിച്ചതായും പറയപ്പെടുന്നു. മോഷണ ആരോപണത്തിൽ മനം നൊന്താണ് കാർത്തിക് ആത്മഹത്യ ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.
കട്ടപ്പന പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.