സംസ്ഥാന സർക്കാർ ഇടുക്കി ജില്ലയോട് കാണിക്കുന്ന അവഗണനകൾക്കെതിരെ ഭാരതീയ ജനതാ പാർട്ടി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വർഗ്ഗീസ് നയിക്കുന്ന ജനസംരക്ഷണ യാത്രയ്ക്ക് മാർച്ച് 9 ന് വണ്ടിപ്പെരിയാറിൽ നിന്നും തുടക്കമാവും

BJP സംസ്ഥാന ജനറൽ സെക്രട്ടറി C കൃഷ്ണകുമാർ ജനസംരക്ഷണയാത്രയുടെ ഉത്ഘാടനം നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വണ്ടിപ്പെരിയാറിൽ അറിയിച്ചു.വർദ്ധിച്ചു വരുന്ന വന്യജീവി ആക്രമണം, ജില്ലയിലെ ഭൂവിഷയങ്ങൾ,ഇടുക്കി ജില്ലയിൽ മാത്രമായുള്ള നിർമ്മാണ നിരോധനം, മയക്കുമരുന്നുകളുടെ വർദ്ധിച്ചു വരുന്ന ഉപയോഗം,പട്ടയ വിഷയങ്ങൾ തുടങ്ങിയ ജനകീയ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ ഇടുക്കി ജില്ലയോട് കാണിക്കുന്ന അവഗണനകൾക്കെതിരെയാണ് ഭാരതീയ ജനതാ പാർട്ടി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വർഗ്ഗീസ് നയിക്കുന്ന ജനസംരക്ഷണയാത്ര ആരംഭിക്കുന്നത്.
2025 മാർച്ച് 9 ന് വണ്ടിപ്പെരിയാറിൽ നിന്നുമാരംഭിക്കുന്ന ജനസംരക്ഷണയാത്ര മാർച്ച് 10 ന് കട്ടപ്പനയിൽ സമാപിക്കുമെന്ന് നേതാക്കൾ അറിയിച്ചു.പീരുമേട്, ഇടുക്കി, ഉടുമ്പൻചോല നിയോജക മണ്ഡലങ്ങളിലൂടെയാണ് ജനസംരക്ഷണയാത്ര പര്യടനം നടത്തുന്നത്. ഏലപ്പാറയിലെത്തുന്ന യാത്രയുടെ സ്വീകരണം കർഷക മോർച്ചാ സംസാന പ്രസിഡന്റ് ഷാജി രാഘവൻ ഉത്ഘാടനം ചെയ്യും.
രാജാക്കാട് എത്തുന്ന യാത്രയുടെ സ്വീകരണ യോഗം ബി ജെ പി വക്താവ് അഡ്വ: ടി പി സിന്ധു മോൾ ഉത്ഘാടനം ചെയ്യും. മാർച്ച് 10 ന് മുരിക്കാശ്ശേരിയിൽ നിന്നുമുള്ള യാത്ര ബി ജെ പി നോർത്ത് ജില്ലാ പ്രസിഡന്റ് പി പി സാനു ഉത്ഘാടനം ചെയ്യും. ബി ജെ പി ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് യാത്ര അണക്കരയിൽ ഉത്ഘാടനം ചെയ്യും.
കട്ടപ്പനയിൽ ജനസംരക്ഷണയാത്രയുടെ സമാപന സമ്മേളനം അഡ്വ: ഷോൺ ജോർജ് ഉത്ഘാടനം ചെയ്യുമെന്നും ബി ജെ പി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വർഗ്ഗീസ്,ജില്ലാ ജനറൽ സെക്രട്ടറി എ വി മുരളീധരൻ,പീരുമേട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ ടി അരുൺ, ഏരിയാവൈസ് പ്രസിഡന്റ് അജയൻ കെ തങ്കപ്പൻ എന്നിവർ അറിയിച്ചു.