കണ്ണന്‍ദേവന്‍ ഹില്‍സ് ഇ.എസ്.ഐ ഡിസ്‌പെന്‍സറി ഉദ്ഘാടനം 21ന്

Jul 19, 2023 - 16:54
Jul 19, 2023 - 17:03
 0
കണ്ണന്‍ദേവന്‍ ഹില്‍സ് ഇ.എസ്.ഐ ഡിസ്‌പെന്‍സറി ഉദ്ഘാടനം 21ന്
This is the title of the web page
കണ്ണന്‍ദേവന്‍ ഹില്‍സ് ഇ.എസ്.ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം ജൂലൈ 21ന് വെള്ളിയാഴ്ച രാവിലെ 10 ന് പൊതുവിദ്യാഭ്യാസം, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. അഡ്വ എ. രാജ എം.എല്‍.എ അധ്യക്ഷത വഹിക്കും. അഡ്വ.ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയാവും. 
സംസ്ഥാനസര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന്റെ കീഴിലാണ് പുതുതായി അനുവദിച്ച കണ്ണന്‍ദേവന്‍ ഹില്‍സ് മൂന്നാര്‍ ഇഎസ്‌ഐ ഡിസ്പെന്‍സറി പ്രവര്‍ത്തനം ആരംഭിക്കുന്നത്. തൊഴിലാളി മേഖലയിലെ ഏറ്റവും മികച്ച സാമൂഹ്യസുരക്ഷാ പദ്ധതികളിലൊന്നാണ് ഇ.എസ്.ഐ. പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സമഗ്ര ആരോഗ്യസുരക്ഷ ഉറപ്പു വരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സംസ്ഥാനത്ത് 146 ഇഎസ്.ഐ ഡിസ്‌പെന്‍സറികളും 9 ആശുപത്രികളും മുഖേന ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കുന്നുണ്ട്. മൂന്നാര്‍ കോളനിയില്‍  ഡിസ്‌പെന്‍സറി ആരംഭിക്കുന്നതോടെ ആശുപത്രിയുടെ സേവനം മേഖലയിലെ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഏറെ പ്രയോജനപ്പെടും.
ഉദ്ഘാടന പരിപാടിയില്‍ ജനപ്രതിനിധികളായ എം. രാജേന്ദ്രന്‍, മാര്‍ഷ് പീറ്റര്‍, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പ്  റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജോവന്‍ കരേന്‍ മെയിന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow