കട്ടപ്പന റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയിൽ ക്രമവിരുദ്ധ നിയമനങ്ങളും അംഗങ്ങളുടെ പേരിൽ വായ്പ തട്ടിപ്പും നടക്കുന്നുവെന്ന് ബിജെപി
കട്ടപ്പന റൂറൽ സഹകരണ സംഘത്തിന്റെ ഭരണം കോൺഗ്രസിൽ നിന്നും പിടിച്ചെടുത്ത സിപിഐഎം നേതാക്കൾ ക്രമവിരുദ്ധമായി നിയമനങ്ങൾ നടത്തുകയും ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ കോടിക്കണക്കിന് രൂപ വായ്പയായി തട്ടിയെടുക്കുകയും ചെയ്തു. ക്ലർക്ക്,അറ്റൻഡർ തസ്തിയുള്ള നിയനങ്ങൾ നടത്തിയത് ക്രമ വിരുദ്ധമാണ്. ഈട് വസ്തുവിന്റെ മൂല്യത്തിന്റെ അഞ്ചും പത്തും ഇരട്ടി തുക പലർക്കും വായ്പയായി കൊടുത്തിട്ടുണ്ട്.വാലുവേഷനിൽ കൃത്രിമം കാണിച്ചാണ് തുക നൽകിയതെന്നും ബിജെപി ആരോപിക്കുന്നു.
കോൺഗ്രസിൽ നിന്നും സിപിഎമ്മിന്റെ നേതൃത്വത്തിലേക്ക് ഭരണം പിടിച്ചെടുക്കാൻ സിപിഎം അനുഭാവികളും പ്രവർത്തകരുമായ ആയിരക്കണക്കിന് പേർക്ക് പുതുതായി അംഗത്വം നൽകി. ഇവർക്ക് പരസ്പരം ജ്യാമത്തിൽ 25000 രൂപ വായ്പ നൽകി. ഇവയിൽ പലതും തിരികെ അടച്ചിട്ടുമില്ല. സംഘത്തിന്റെ കീഴിലുള്ള വിവിധ ബ്രാഞ്ചുകളിലും സ്ഥാപനങ്ങളിലും അഴിമതികൾ നടന്നിട്ടുണ്ട്. ആത്മഹത്യ ചെയ്ത വ്യാപാരി സാബുവിന്റെ മരണത്തെപ്പറ്റി അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥന്മാരെ വിശ്വാസമില്ലെന്നും ബിജെപി ആരോപിച്ചു.
ആത്മഹത്യ ചെയ്ത സാബുവിന്റെ കേസ് അന്വേഷണം സത്യസന്ധമാവണമെന്നും , ബാങ്കിന്റെ ക്രമക്കേടുകളും അഴിമതികളും പുറത്തുകൊണ്ടുവരണം എന്നും. കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും ബിജെപി ദേശീയ സമിതി അംഗം, ശ്രീനഗരി രാജൻ, ജില്ലാ ജനറൽ സെക്രട്ടറി വിഎസ് രതീഷ്, മണ്ഡലം പ്രസിഡന്റ് പി എൻ പ്രസാദ്, മുനിസിപ്പാലിറ്റി കൗൺസിലർ തങ്കച്ചൻ പുരിയിടം എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.