മണ്ഡല മകരവിളക്ക് കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ വണ്ടിപ്പെരിയാർ സത്രം – പുല്ലുമേട് പരമ്പരാഗത കാനന പാതയിലെ ഒരുക്കങ്ങൾ ഇപ്പോഴും ഇഴയുകയാണ്
പുല്ലുമേട് ദുരന്തത്തിന് പിന്നാലെ കോഴിക്കാനം - പുല്ലുമേട് പാത അടച്ചതോടെയാണ് സത്രത്തിൽ നിന്നുള പരമ്പരാഗത കാനന പാത തീർഥാടകർക്ക് തുറന്നു കൊടുത്തത്. സത്രത്തിൽ നിന്നും ചെങ്കുത്തായ മല കയറി 12 കിലോമീറ്റർ വനത്തിലൂടെ നടന്നാണ് സന്നിധാനത്തെത്തുന്നത്. കേരളത്തിന് പുറമെ തമിഴ് നാട്, ആന്ധ്ര, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ ഭക്തരുംസത്രം വഴി ശബരിമലയിലേക്ക് പോകാൻ എത്തുന്നു.
എന്നാൽ ഇത്തവണയും സത്രം വഴി സന്നിധാനത്തേക്കുള്ള തീർത്ഥാടകരുടെ യാത്ര മുൻവർഷങ്ങളിൽ സമാധാവസ്ഥയിൽ തന്നെയായിരിക്കും. ദേവസ്വം ബോർഡിൻറെ അഞ്ചു ശുചിമുറികൾ മാത്രമാണുള്ളത്. പഞ്ചായത്ത് താൽക്കാലികമായി പണിത 20 ശുചിമുറികൾ ഉപയോഗ ശൂന്യമായി കിടക്കുന്നു.വിരിപ്പന്തലുകളുംഭക്ഷണശാലകളും നിർമ്മിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടില്ല.
പരിമിതമായ പാർക്കിംഗ് സൗകര്യം മാത്രമാണ് സത്രത്തിൽ ഉള്ളത്.കഴിഞ്ഞ വർഷം 1,42,000 ത്തിലധികം ഭക്തർ സത്രത്തിലെ ഈ കാനനപാതയിലൂടെയാണ് സന്നിധാനത്തെത്തിയത്. ഈ മണ്ഡലകാലത്തും സമാനമായ തിരക്ക് സത്രത്തിൽ ഉണ്ടാകും. ഇടത്താവളത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഒഴിക്കുമെന്ന് മുമ്പ് സർക്കാർ പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും ഇതൊന്നും നടപ്പായിട്ടുമില്ല.