കട്ടപ്പന വെള്ളയാംകുടിക്ക് സമീപം എ കെ ജി പടിയിലും വന്യജീവി സാന്നിധ്യം. പുലിയോട് സാമ്യമുള്ള മൃഗത്തെ നേരിൽ കണ്ടതായി നാട്ടുകാർ പറഞ്ഞു

പുലിയോട് സാമ്യമുള്ള മൃഗത്തെ നേരിൽ കണ്ടതായി നാട്ടുകാർ പറഞ്ഞു.ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത് വളർത്ത് മൃഗങ്ങൾ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു
ചൊവ്വാഴ്ച രാത്രിയിലാണ് എ കെ ജി പടി കല്ലേപ്പാലം സ്വദേശിയായ ഇലവുങ്കൽ ബിനോയ് പുലിയോട് സാമ്യമുള്ള ജീവിയെ നേരിൽ കണ്ടത്.വീട്ടുമുറ്റത്തിരുന്നപ്പോൾ റോഡിന് മറുവശത്ത് കൂടി ഓടി മറയുകയായിരുന്നു.
ഒരാഴ്ച്ചക്കിടയിൽ ഈ പ്രദേശത്ത് പല ഏലത്തോട്ടങ്ങളിലും പുരയിടങ്ങളിലും വന്യജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്.വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും പിന്നീട് കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതിനിടെയാണ് പുലിയോട് സാദൃശ്യമുള്ള ജീവിയെ നാട്ടുകാർ നേരിൽ കണ്ടത്. ഇവിടങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന നായ്ക്കളുടെ എണ്ണവും കുറഞ്ഞതായും നാട്ടുകാർ പറയുന്നു.ദിവസങ്ങൾക്ക് മുൻപ് വെള്ളയാംകുടി എസ്എംഎൽ പടിയിൽ ആടുകളെ അജ്ഞാത ജീവി കൊന്ന് ഭക്ഷിച്ചിരുന്നു.ഇതിനിടെ വീണ്ടും വന്യ ജീവി സാന്നിധ്യമുണ്ടായതോടെ ജനങ്ങളും ഭീതിയിലാണ്.