മഴക്കാലം എത്തിയതോടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി

മഴക്കാലം എത്തിയതോടെ ഇടുക്കി അണക്കെട്ടിൽ
ജലനിരപ്പ് ഉയർന്നു തുടങ്ങി.വൈദ്യുതി ഉപയോഗം കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ
ഉൽപാദനം കുറച്ചതും ജലനിരപ്പ് ഉയരാൻ കാരണമായി. ജലനിരപ്പ് ഇപ്പോൾ 2305.72 അടിയാണ്.ഇന്നലെ മാത്രം 0.42 അടിയാണ് ഉയർന്നത്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ ദിവസത്തെക്കാൾ അണക്കെട്ടിൽ 33.26 അടി വെള്ളം കുറവാണ്.അന്ന് അണക്കെട്ടിൽ 2338.96 അടി വെള്ളം ഉണ്ടായിരുന്നു.
ജില്ലയിൽ ഈ വർഷം 71 ശതമാനം മഴയുടെ കുറവാണുള്ളത്.ജൂണിൽ ജില്ലയിൽ 680.7 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചിരുന്നെങ്കിലും 196.1 മില്ലീമീറ്റർ മഴ മാത്രമാണു ലഭിച്ചത്.എന്നാൽവരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണു കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്.