വയനാടിനായി കുടുക്ക പൊട്ടിച്ച് വണ്ടിപ്പെരിയാറിലെ നൈലുമോൾ

വയനാടിനായി കുടുക്ക പൊട്ടിച്ച് വണ്ടിപ്പെരിയാറിലെ നൈലുമോൾ. ദുരന്തഭൂമിയായി മാറിയ വയനാട്ടിലേക്ക് തൻ്റെ സമ്പാദ്യം മുഴുവനും നൽകിയിരിക്കുകയാണ് വണ്ടിപ്പെരിയാർ അനന്ദ് ഭവനിൽ വിനീത് ആര്യ ദമ്പതികളുടെ 4 വയസ് പ്രായമുള്ള നൈൽ ആര്യ ആനന്ദ് എന്ന എൽ കെ ജി വിദ്യാർത്ഥിനി. സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച ആയിരത്തി എണ്ണൂറ്റി അമ്പത്തി ഒന്ന് രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നൽകിയത്.സി പി എം ജില്ലാ കമ്മറ്റി അംഗം വിജയാനന്ദിൻ്റെ കൊച്ചുമകളാണ് നൈലുമോൾ. അണ്ണാറക്കണ്ണനും തന്നാലായത് എന്നതുപോലെ നൈലുമോളും വയനാടിനെ വീണ്ടെടുക്കാനുള്ള ശ്രമത്തിൽ പങ്കാളിയായത്. ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റി അംഗം ജയിസൺ നൈലുമോളുടെ സമ്പാദ്യം ഏറ്റുവാങ്ങി.