ഇത് സഹജീവി സ്നേഹത്തിന്റെ പൊതിച്ചോർ.ചേറ്റു കുഴിയിലെ ഗ്രേസ് ഹോമിലെ അന്തേവാസികളെ ചേർത്തു പിടിച്ച് വണ്ടൻമേട് എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വോളണ്ടിയേഴ്സ്.
![ഇത് സഹജീവി സ്നേഹത്തിന്റെ പൊതിച്ചോർ.ചേറ്റു കുഴിയിലെ ഗ്രേസ് ഹോമിലെ അന്തേവാസികളെ ചേർത്തു പിടിച്ച് വണ്ടൻമേട് എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വോളണ്ടിയേഴ്സ്.](https://openwindownews.com/uploads/images/202306/image_870x_6497a7fc8adb6.jpg)
ഇത് സഹജീവി സ്നേഹത്തിന്റെ പൊതിച്ചോർ.ചേറ്റു കുഴിയിലെ ഗ്രേസ് ഹോമിലെ അന്തേവാസികളെ ചേർത്തു പിടിച്ച് വണ്ടൻമേട് എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വോളണ്ടിയേഴ്സ്.സമൂഹത്തിന്റെ തിളക്കമാർന്ന ലോകത്ത് നിന്നും പുറംതള്ളപ്പെട്ടവരെക്കൂടി ചേർത്തുപിടിക്കുമ്പോൾ ആണ് വിദ്യാഭ്യാസം അർഥപൂർണമാവുക എന്ന് പ്രവൃത്തിയിലൂടെ കാണിക്കുകയാണ് വണ്ടൻമേട് എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വോളണ്ടിയേഴ്സ് . ഏവരാലും ഉപേക്ഷപ്പെട്ട വിവിധ പ്രായക്കാരായ അശരണർക്ക് അഭയ കേന്ദ്രമായ ചേറ്റു കുഴിയിലെ ഗ്രേസ് ഹോമിലെ അന്തേവാസികളെയാണ് പൊതിച്ചോറും മറ്റു അവശ്യ സാധനങ്ങളും കൈമാറി എം ഇ എസ് വിദ്യാർഥികൾ ചേർത്തുപിടിച്ചത്.
സ്കൂളിലെ വിദ്യാർഥികളിൽ നിന്നും ശേഖരിച്ച അരി ഉൾ പ്പടെയുള്ള ഭക്ഷ്യ വസ്തുക്കളും പലഹാരങ്ങളുമാണ് എൻ എസ് എസ് വോളണ്ടിയേഴ്സ് കൈമാറിയത്. ഇതോടൊപ്പം അന്തേവാസികൾക്കായി വിദ്യാർഥികൾ കലാ പരിപാടികളും അവതരിപ്പിച്ചു. ഗ്രേസ് ഹോമിൽ നടന്ന ചടങ്ങ് വണ്ടൻമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരി ഉദ് ഘാടനം ചെയ്തു. കരുണാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ് മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഫിറോസ് സി എം അധ്യക്ഷത വഹിച്ചു. ഗ്രേസ് ഹോം പ്രസിഡന്റ് പാസ്റ്റർ കുര്യൻ, അധ്യാപകരായ ഷൈൻ ജോസ് , ഹാരിസ് ടി പി, ഷരീഫ് എ , വോളണ്ടിയർ മാരായ ഇർഫാന പി എസ് , നിരഞ്ജൻ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ അബ്ദുൾ റഷീദ് പി പി നേതൃത്വം നൽകി.