ആകെയുള്ള മൺ പാതയും തകർന്ന് ഇടമലക്കുടി ; അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് സേവനം പോലും ലഭ്യമാകുന്നില്ല

Aug 3, 2024 - 05:01
 0
ആകെയുള്ള മൺ പാതയും തകർന്ന് ഇടമലക്കുടി ;   അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് സേവനം പോലും ലഭ്യമാകുന്നില്ല
This is the title of the web page

നായയുടെ കടിയേറ്റ കുട്ടിയെ ആശുപത്രിയിലേയ്ക് കൊണ്ടുവരുന്നതിനിടെയാണ് ആംബുലൻസ് റോഡിൽ കുടുങ്ങിയത്. പിന്നീട് എതിർ ഭാഗത്ത്‌ കിടന്നിരുന്ന മറ്റൊരു ജീപ്പിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് വാക്സിൻ നൽകി. രണ്ട് ദിവസം റോഡിൽ കിടക്കുകയായിരുന്ന ആംബുലൻസ് കെട്ടിവലിച്ചു മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഇഡ്ഡലിപാറ കുടിയ്ക് മുകൾ ഭാഗം മുതൽ സൊസൈറ്റി കുടിവരെയുള് റോഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മണ്ണ് ഒലിച്ചു പോയി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നിലവിൽ ജെ സി ബി ഉപയോഗിച്ച് മണ്ണ് നികത്തിയും വലിയ കുഴികളിൽ മര തടികൾ നിക്ഷേപിച്ചും ഗതാഗതം പുനസ്ഥാപിയ്ക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.ഇടമലകുടിയിലെ വൈദ്യുതി ബന്ധവും പൂർണ്ണമായും നിലച്ചു. ഇതോടെ മൊബൈൽ നെറ്റ് വർക്കും ഇല്ലാതായി. നിലവിൽ ജനറേറ്റർ എത്തിച്ച് ടവർ പ്രവർത്തന സജ്ജമാക്കി നെറ്റ് പുനസ്ഥാപിച്ചു.

വാഹന ഗതാഗതം തടസപ്പെട്ടത്തോടെ കുടിയിലേയ്ക് ആവശ്യ വസ്തുക്കൾ എത്തിയ്ക്കുന്നതും പ്രതിസന്ധിയിൽ ആയിരിയ്ക്കുകയാണ്. പഞ്ചായത്തിന്റെയും റവന്യൂ വകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഗതാഗതം പുനസ്ഥാപിയ്ക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിയ്ക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow