എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യണം
![എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യണം](https://keralakaumudi.com/web-news/2020/06/NQLN0148282/image/pic.1592995971.jpg)
എറണാകുളം റീജ്യണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തില്‍പ്പെടുന്നവര്‍ (ഇഡബ്ല്യുഎസ്) അതിന്റെ സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ രേഖകളില്‍ ചേര്‍ക്കേണ്ടതാണ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പില്‍ പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തി rpeeekm.emp.lbr@kerala.gov.in എന്ന ഇ മെയിലില്‍ അയക്കണം. ഇഡബ്ല്യുഎസ് വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ പ്രസ്തുത വിവരവും രേഖാമൂലം അറിയിക്കണമെന്ന് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.