ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലെ വിവിധ ജില്ലകളിൽ എത്തിച്ച് മൊത്തകച്ചവടം ചെയ്യുന്ന സംഘങ്ങൾ സജീവമായതായി സൂചന
ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലെ വിവിധ ജില്ലകളിൽ എത്തിച്ച് മൊത്തകച്ചവടം ചെയ്യുന്ന സംഘങ്ങൾ സജീവമായതായി സൂചന. കമ്പംമെട്ട്, ബോഡിമെട്ട് ചെക്ക് പോസ്റ്റുകൾ വഴിയാണ് ഇത്തരം സംഘങ്ങൾ കഞ്ചാവ് കടത്തുന്നത്. ചെക്ക് പോസ്റ്റുകളിൽ എക്സൈസിന്റെയും പോലീസിന്റെയും പരിശോധന ശക്തമാക്കണമെന്നാണ് ഉയരുന്ന ആവശ്യം.
കഴിഞ്ഞ ദിവസം ഇടുക്കി ജില്ലാ ഡാൻസാഫ് ടീം നടത്തിയ അന്വേഷണത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം കാലങ്ങളായി കഞ്ചാവും, ഹാൻസും മറ്റ് ലഹരിവസ്തുക്കളും വ്യാപകമായി മൊത്ത വിതരണം ചെയ്തു വന്നിരുന്ന മൂന്ന് പേരെ പിടികൂടിയിരുന്നു. ഇത്തരത്തിൽ നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നതാണ് വിവരം.
ആന്ധ്രയിൽ നിന്നും ഒരു കിലോ കഞ്ചാവ് മുപ്പതിനായിരം രൂപക്ക് വാങ്ങി കേരളത്തിൽ മൊത്തക്കച്ചവടക്കാർക്ക് ഒരു ലക്ഷം രൂപയ്ക്ക് ആണ് കൊടുക്കുന്നതെന്നും കേരളത്തിലെ ചില്ലറ വ്യാപാരികൾ മൂന്നു ലക്ഷത്തിലേറെ വിലക്കാണ് ഇത് ചെറിയ പൊതികൾ ആക്കി വിൽക്കുന്നതെന്നും മുമ്പ് പിടിയിലായ പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഉത്തരം സംഘങ്ങൾ ആന്ധ്രയിൽ നിന്നും കഞ്ചാവ് തമിഴ്നാട് എത്തിച്ച് ശേഖരിച്ച് വച്ചശേഷം കമ്പംമെട്ട് ചെക്ക് പോസ്റ്റുകൾ കടന്നാണ് ഇടുക്കിയിലേക്കും മറ്റു ജില്ലകളിലേക്കും കടത്തുന്നത് എന്നാണ് സൂചന. ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കണമെന്ന് ആവശ്യവും ശക്തമാണ്
വരും ദിവസങ്ങളിലും പോലീസ് ശക്തമായ പരിശോധനകൾ നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. എക്സൈസ് സംഘവും ഉണർന്ന പ്രവർത്തിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.