തെരുവുനായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ എട്ട് വയസുകാരി ജാൻവി അപകടനില തരണം ചെയ്തു
![തെരുവുനായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ എട്ട് വയസുകാരി
ജാൻവി അപകടനില തരണം ചെയ്തു](https://www.kairalinewsonline.com/wp-content/uploads/2022/09/street-dog.jpg)
കണ്ണൂർ മുഴുപ്പിലങ്ങാട് തെരുവുനായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ എട്ട് വയസുകാരി
ജാൻവി അപകടനില തരണം ചെയ്തു.വീട്ടുപരിസരത്ത് കളിക്കുന്നതിനിടെയായിരുന്നു ജാൻവിക്ക് നായകളുടെ കടിയേറ്റത്. കൈക്കും കാലിനുമാണ് കടിയേറ്റത്. 10 ദിവസത്തിനിടെ രണ്ടാമതും മുഴപ്പിലങ്ങാട് കുട്ടികൾക്ക് നേരെ തെരുവ് നായ ആക്രമണമുണ്ടായതിൽ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ മുഴപ്പിലങ്ങാട് പഞ്ചായത്തോഫീസ് ഉപരോധിച്ചു. വിഷയത്തിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് നേതാക്കൾ പറഞ്ഞു. തെരുവ് നായ ആക്രമണത്തിൽ മരിച്ച നിഹാലിന്റെ പിതാവും സമരത്തിൽ പങ്കാളിയായി.