ഡിവൈഎഫ്ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജോബി ജോണി അനുസ്മരണം നടത്തി. കട്ടപ്പന ഇ എം എസ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഡിവൈഎഫ്ഐജില്ലാ പ്രസിഡന്റ് എസ് സുധീഷ് ഉദ്ഘാടനം ചെയ്തു

ഡിവൈഎഫ്ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കട്ടപ്പന ഇ എം എസ് ഹാളിൽ സംഘടിപ്പിച്ച ജോബി ജോണി അനുസ്മരണം ജില്ലാ പ്രസിഡന്റ് എസ് സുധീഷ് ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗമായിരുന്ന ജോബി ജോണി എട്ട് വർഷം മുൻപ് പ്രകൃതിക്ഷോഭത്തിലാണ് മരണമടഞ്ഞത്.ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ജോബി എബ്രഹാം അധ്യക്ഷനായി. സിപിഐഎം ഏരിയ കമ്മിറ്റിയംഗം കെ പി സുമോദ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം ഫൈസൽ ജാഫർ, എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അരുൺ കുമാർ, അരുൺ ജോസഫ്, ഫ്രഡി മാത്യു, എൻ കെ അനീഷ്, അജോ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.