ഉപ്പുതറ കണ്ണംപടി ഗവ: ട്രൈബൽ സ്കൂൾ കുട്ടികൾക്ക് പഠനോപകരണ വിതരണം ചെയ്തു. കോവിൽമല രാജാവ് രാമൻ രാജമന്നാൻ ഉത്ഘാടനം ചെയ്തു
ടാറ്റാ കൺസട്ടൻസി സർവ്വീസിൻ്റെ നേതൃത്വത്തിലാണ് കണ്ണംപടി ഗവൺമെൻ്റ് ട്രൈബൽ ഹൈസ്കൂളിലെയും മേമാരി ഏകാധ്യാപക സ്കൂളിലെയും കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ടാറ്റാ കൾട്ടൻസിയുടെ കേരളത്തിലെ 15,000 ത്തോളം ജീവനക്കാർ സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ രൂപീകരിച്ച ഹോപ്പ് പ്രോജക്റ്റിൻ്റ ഷേപ്പ് എ ഫ്യൂച്ചർ എന്ന ആശയത്തിൻ്റെ ഭാഗമായായി ജീവനക്കാർ സ്വന്തമായി സ്വരൂപിക്കുന്ന പണത്തിൽ നിന്നാണ് പഠനോപകരണ വിതരണം നടന്നത്.
എറണാകുളം, ഇടുക്കി ജില്ലകളിലെ സർക്കാർ സ്കൂളുകളിലെ അർഹരായ വിദ്യാർത്ഥികൾക്കാണ് ഇവർ എല്ലാ വർഷവും പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത്.കണ്ണംമ്പടി സ്കൂളിൽ നടന്ന ചടങ്ങിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും നടന്നു.പി.ടി.എ പ്രസിഡണ്ട് സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ടാറ്റാ കൾസൾട്ടൻസി DCH വൈസ് പ്രസിഡണ്ട് ദിനേശ് പി തമ്പി മുഖ്യ പ്രഭാഷണം നടത്തി.
ടാറ്റാ കൾസൾട്ടൻസി HR ഹെഡ് രാജശ്രീ, പഞ്ചായത്ത് അംഗങ്ങളായ രശ്മി പി.ആർ, ഷീബ സത്യനാഥ്, കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സന്തോഷ് , രതീഷ് നമ്പ്യാർ , സ്കൂൾ ഹെഡ്മാസ്റ്റർ മഹേഷ് പി.കെ, എന്നിവർ പ്രസംഗിച്ചു.അനു രാജേഷ് നിസാമുദ്ദീൻ കെ എന്നിവർ നേതൃത്വം നൽകി..