അസോസിയേഷൻ ഓഫ് കൊമേഴ്സ് ടീച്ചേഴ്സ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കൊമേഴ്സ് വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി

അസോസിയേഷൻ ഓഫ് കൊമേഴ്സ് ടീച്ചേഴ്സ് ഇടുക്കി ജില്ലാ കമ്മിറ്റി ഐകാംസ് അക്കാദമി യുമായി സഹകരിച്ചാണ് മെറിറ്റ് ഡേ സംഘടിപ്പിച്ചത്. കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസും അഞ്ചു വിഷയങ്ങൾക്ക് എ പ്ലസും നേടിയ കൊമേഴ്സ് വിദ്യാർത്ഥികൾക്കായാണ് അനുമോദനയോഗം നടന്നത്. നഗരസഭാ അധ്യക്ഷ ബീന ടോമി മെറിറ്റ് ഡേയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
പ്ലസ് ടു പരീക്ഷയിൽ 1200 മാർക്കിൽ 1199 മാർക്ക് നേടി വിജയിച്ച ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹൈസെക്കൻഡറി സ്കൂളിലെ കൊമേഴ്സ് വിദ്യാർത്ഥിനി അനുലക്ഷ്മി പി പ്രസന്നൻ, വാഴത്തോപ്പ് സെന്റ് ജോർജ് എച്ച്എസ്എസിലെ ഫസ്ന ജാസ്മിൻ എന്നിവർക്ക് മൊമെന്റോ നൽകി അനുമോദിച്ചു.
ആക്ട് ഇടുക്കി ജില്ലാ പ്രസിഡന്റ് ബിജു തങ്കപ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഓസ്നം സ്കൂൾ പ്രിൻസിപ്പാൾ ഫാദർ മനോജ് മാത്യു, ഐകാംസ് അക്കാദമി ഡയറക്ടർ അജേഷ് ഇ എസ് എന്നിവർ സംസാരിച്ചു. ആക്ട് ഇടുക്കി ജില്ലാ ഭാരവാഹികളായ സജിൻസ് സ്കറിയ, മാർട്ടിൻ ജോസഫ്, ബിനോയ് ജോർജ്, മഞ്ജു വിൽസൺ, നിഷ ആന്റണി, അജേഷ് കെ ടി, ജോൺസൻ കോശി, എം രാജൻ, സുനി പരമേശ്വരൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.