കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ചാറ്റുപാറയ്ക്ക് സമീപം മരത്തിന്റെ കൊമ്പൊടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ചാറ്റുപാറയ്ക്ക് സമീപം മരത്തിന്റെ കൊമ്പൊടിഞ്ഞുവീണ് ഗതാഗതം അര മണിക്കൂര്‍ തടസ്സപ്പെട്ടു. അടിമാലി ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.ദേശീയപാതയോരത്ത് നിരവധി മരങ്ങളാണ് അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്. മരങ്ങള്‍ വെട്ടിമാറ്റി അപകട ഭീഷണി ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ അപകടങ്ങള്‍ക്ക് കാരണമാകും.

