കട്ടപ്പനയിൽ നിന്നും ആരംഭിച്ച രാജീവ് സ്മൃതി യാത്ര ഇന്ന് രാവിലെ ശ്രീ പെരുമ്പത്തൂരിൽ സമാപിച്ചു

രാജീവ് ഗാന്ധിയുടെ മുപ്പത്തി മൂന്നാം രക്ത സാക്ഷിത്വ ദിനത്തോടനുബന്ധിച്ചു കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ കട്ടപ്പനയിൽ നിന്നും ആരംഭിച്ച രാജീവ് സ്മൃതി യാത്ര ഇന്ന് രാവിലെ ശ്രീ പെരുമ്പത്തൂരിൽ സമാപിച്ചു. സമാപന സമ്മേളനം എ ഐ സി സി അംഗം അഡ്വ :ഇ. എം. അഗസ്തി ഉൽഘാടനം ചെയ്തു.
സ്വപ്നം കാണാൻ ഭാരതത്തെ പഠിപ്പിച്ച ക്രാന്ത ദർശിയായ ഭരണാധികാരി ആയിരുന്നു രാജീവ് ഗാന്ധി എന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. അഡ്വ :ജോയി തോമസ്, എം. ഡി. അർജുനൻ, കെ. എ. മാത്യു, ഷാജി വെള്ളംമാക്കൽ, രാജൻ കാലച്ചിറ, എ. എം. സന്തോഷ്, ജോസ് ആനക്കല്ലിൽ, സണ്ണി മാത്യു തുടങ്ങിയവർ പങ്കെടുത്തു.