എസ്എസ് എൽ സി പരീക്ഷ ഫലം; കട്ടപ്പന ഓസ്സാനം ഇംഗ്ലീഷ് മീഡിയം സ്കൂളിന് നൂറു ശതമാനം വിജയം. ജില്ലയിൽ ഒന്നാമത്

May 8, 2024 - 18:48
 0
എസ്എസ് എൽ സി പരീക്ഷ ഫലം; കട്ടപ്പന  ഓസ്സാനം ഇംഗ്ലീഷ് മീഡിയം  സ്കൂളിന് നൂറു ശതമാനം വിജയം. ജില്ലയിൽ  ഒന്നാമത്
This is the title of the web page

ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ 61 ഫുൾ എ പ്ലസ് നേടി നൂറു ശതമാനം വിജയത്തോടെ കട്ടപ്പന ഓസ്സാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ ഇടുക്കി ജില്ലയിൽ ഒന്നാം സ്ഥാനം നിലനിർത്തി.കഴിഞ്ഞവർഷവും ഓസ്സാനം സ്കൂളിന് തന്നെയായിരുന്നു ജില്ലയിൽ ഒന്നാം സ്ഥാനം. 164 വിദ്യാർത്ഥികൾ എസ്. എസ്.എൽ. സി പരീക്ഷ എഴുതിയപ്പോൾ 61 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി സ്കൂളിന് അഭിമാനമായി.കഴിഞ്ഞ ദിവസം സ്കൂളിന് ഐ.എസ്.ഒ. അംഗീകാരം ലഭിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ അഞ്ചു വർഷത്തെ സ്കൂളിന്റെ പാഠ്യപാഠ്യേതര വിഷയങ്ങളിലെ മികവും , പ്രവർത്തനങ്ങളും വിലയിരുത്തി സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരുടെ പരിചയസമ്പത്തും, വിദ്യാർത്ഥികളുടെ മികവും, കലാകായിക രംഗങ്ങളിലെ മികവും പ്രവർത്തനങ്ങളും പരിശോധിച്ചു വിലയിരുത്തിയാണ് ഐ എസ് ഒ കമ്പനി ഈ അംഗീകാരം നൽകിയത്. ഇത് കൂടാതെ ജില്ലയിൽ കുട്ടികൾക്ക് നീന്തൽ പരിശീലനത്തിന് സൗകര്യമുള്ള ഏക സ്കൂളെന്ന ഖ്യാതിയും ഓസ്സാനം സ്കൂളിനുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കാഞ്ഞിരപ്പള്ളി രൂപതയിലെ കട്ടപ്പന സെന്റ് ജോർജ് ഫോറോനാ പള്ളിയുടെ മാനേജ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിന് ഈ വിജയം ഏറെ അഭിമാനമായി.തുടർച്ചയായി നൂറു ശതമാനം വിജയം നേടി ജില്ലയ്ക്ക് തന്നെ അഭിമാനമായി മാറിയ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകരെയും സ്കൂൾ മാനേജർ ഫാ. ജോസ് മാത്യു പറപ്പള്ളിയിൽ, പ്രിൻസിപ്പൽ ഫാ. മനു മാത്യു, പി ടി എ പ്രസിഡന്റ് സജി നല്ലുവീട്ടിൽ എന്നിവർ അഭിനന്ദിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow