പശ്ചിമ കൈലാസനാഥന്റെ തിരു ഉത്സവത്തിന് രാജാക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ തുടക്കമായി
രാജാക്കാട് വാണരുളുന്ന ശ്രീ മഹാദേവൻ്റെ തിരു ഉത്സവത്തിനുള്ള കൊടിയേറി. 1209 നമ്പർ എസ് എൻ ഡി പി ശാഖായോഗത്തിൻ്റെ കിഴിൽ സ്ഥാപിതമായിരിക്കുന്ന ശ്രീ മഹാദേവർക്ഷേത്രത്തിലെ ഉത്സവം ആറ് ദിവസങ്ങളിലായിട്ടാണ് നടത്തപ്പെടുന്നത്. പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറിയതോടെയാണ് തിരുഉത്സവത്തിന് തുടക്കമായത്.ഉത്സവത്തിന്റെ ഭാഗമായി നിർമ്മാല്യ ദർശനം,ഗണപതി ഹോമം,ദീപാരാധന,ഉത്സവ ബലി, തുടങ്ങിയ വിശേഷാൽ പൂജകൾ നടക്കും. ഇരുപത്തി എട്ടാം തിയ്യതി ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളായ പള്ളിവേട്ട മഹോത്സവവും,താലപ്പൊലി ഘോഷയാത്രയും നടത്തപ്പെടും. എൻ ആർ സിറ്റി ഗുരുദേവ സന്നിധിയിൽ നിന്നും ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്രയിൽ സംസ്ഥാനത്തെ പ്രഗത്ഭരായ ഗജരാജന്മാർ അണിനിരക്കും. തൃശ്ശൂർ പൂരത്തിന്റെ മേളപ്രമാണി ചേരാനെലൂർ മോഹനവാര്യരും സംഘവും വാദ്യമേളങ്ങൾക്ക് കൊഴിപ്പേകും.ഘോഷയാത്ര ക്ഷേത്ര അങ്കണത്തിൽ എത്തിച്ചേരുമ്പോൾ രാജാക്കാട് പൂരവും നടത്തപ്പെടും. ഇരുപത്തി ഒൻപതാം തീയ്യതി ആറാട്ട് മഹോത്സവത്തോട് കൂടി തിരു ഉത്സവത്തിന് കൊടിയിറങ്ങും.
ആറ് ദിവസങ്ങളിലായി നടക്കുന്ന പൂജാകർമ്മങ്ങൾക്ക് മേൽശാന്തി എം പുരുഷോത്തമനും,സതീഷ് ശാന്തിയും കാർമികത്വം വഹിക്കും.എസ് എൻ ഡി പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം ബി ശ്രീകുമാർ,കെ ഡി രമേശ്,കെ എസ് ലതീഷ് കുമാർ,ജി അജയൻ,ഐബി പ്രഭാകർ,തുടങ്ങിയവർ പങ്കെടുക്കും ചെയർമാൻ സാബു ബി വാവലക്കാട്ട്,വി എസ് ബിജു,കെ പി സജീവ്,തുടങ്ങിയവർ നേതൃത്വം നൽകും.