ജപ്തി നടപടിക്കിടെ ആത്മഹത്യ ചെയ്ത ഷീബയുടെ ആശ്രിതർക്ക് ജോലി നൽകണമെന്ന് എസ് എൻ ഡി പി. 22-ന് ഹിയറിങ്ങ് നിലനിൽക്കേ തിടുക്കപ്പെട്ട് ജപ്തി നടപടിയിലേക്ക് നീങ്ങിയതിൽ ദുരൂഹത

Apr 21, 2024 - 20:05
 0
ജപ്തി നടപടിക്കിടെ  ആത്മഹത്യ ചെയ്ത ഷീബയുടെ ആശ്രിതർക്ക് ജോലി നൽകണമെന്ന് എസ് എൻ ഡി പി. 
22-ന് ഹിയറിങ്ങ് നിലനിൽക്കേ തിടുക്കപ്പെട്ട് ജപ്തി നടപടിയിലേക്ക് നീങ്ങിയതിൽ ദുരൂഹത
This is the title of the web page

കഴിഞ്ഞ ദിവസമാണ് നെടുംകണ്ടം സ്വദേശിയായ ഷീബ ദിലീപ് ജപ്തി നടപടികൾക്കിടെ സ്വയം തീ കൊളുത്തിയത്. തുടർന്ന് ചികിത്സയിൽ ഇരിയ്ക്കെ മരണപെടുകയായിരുന്നു. മൃതദേഹം നാല് മണിയോടെ നെടുംകണ്ടത്ത് എത്തിയ്കുകയും. മൃതദേഹം വഹിച്ച ആംബുലൻസുമായി എസ് എൻ ഡി പി യൂണിയൻ ബാങ്കിന് മുൻപിൽ പ്രതിഷേധിയ്ക്കുകയും ചെയ്തു.ഷീബ ദിലീപിന്റെ കുടുംബം ഭൂമി വാങ്ങിയപ്പോൾ 15 ലക്ഷം രൂപയാണ് വായ്പ നില നിന്നിരുന്നതെന്നും അത് 66 ലക്ഷം രൂപയിൽ അധികമായത് എങ്ങനാണെന്ന് ബാങ്ക് വ്യക്തമാക്കണമെന്നും പ്രവർത്തകർ ആവശ്യപെട്ടു.ഹിയറിങ്ങിന് സമയം നിലനിൽക്കെ പോലീസിന്റെ സഹായത്തോടെ തിടുക്കപെട്ട് ജപ്തി നടപടി സ്വീകരിയ്ക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. പ്രതിഷേധ സമരത്തിന് ശേഷം മൃതദേഹം വീട്ടു വളപ്പിൽ സംസ്കരിച്ചു. വരും ദിവസങ്ങളിലും വിവിധ രാഷ്ട്രീയ സമുദായിക സംഘടനകളുടെ പ്രതിഷേധ സമരങ്ങൾ നടക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow