പീരുമേട് നിയോജകമണ്ഡലത്തിലെ രണ്ടാം വട്ട പര്യടനം പൂർത്തിയാക്കി ഡീൻ കുര്യാക്കോസ്

പീരുമേട് നിയോജകമണ്ഡലത്തിലെ രണ്ടാം വട്ട പര്യടനം പൂർത്തിയാക്കി യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. ഏലപ്പാറ ബ്ലോക്കിലെ കൊക്കയാർ, പെരുവന്താനം, ഏലപ്പാറ, ഉപ്പുതറ, അയ്യപ്പൻ കോവിൽ പഞ്ചായത്തുകളിലാണ് ഡീൻ കുര്യാക്കോസ് പ്രചാരണം നടത്തിയത്.രാവിലെ താഴത്തങ്ങാടിയിൽ യുഡിഎഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി പര്യടനം ഉദ്ഘാടനം ചെയ്തു. സണ്ണി ആന്റണി അധ്യക്ഷത വഹിച്ചു.ആന്റണി ആലഞ്ചേരി, ഇബ്രാഹിംക്കുട്ടി കല്ലാർ, സിറിയക് തോമസ്, അരുൺ പൊടിപ്പാറ, പി.ആർ അയ്യപ്പൻ, ഷാജി പൈനാടത്ത്, ഷാജി പുല്ലാട്, ജോർജ് ജോസഫ്, ഇ.വി തങ്കപ്പൻ, എ.ആർ ബാലചന്ദ്രൻ, നിജിനി ഷംസുദ്ധീൻ, സണ്ണി തട്ടുങ്കൽ, സണ്ണി ജോർജ്, ബിജു ജോൺ, ബിജു പോൾ എന്നിവർ സംസാരിച്ചു.രാവിലെ വെംബ്ലി, നാരകംപുഴ,മേലോരം, പെരുവന്താനം,35 മൈൽ,പാലൂർക്കാവ്, തെക്കേമല, കണയങ്കവയൽ,അമലഗിരി എന്നിവിടങ്ങളിലാണ് യുഡിഎഫ് സ്ഥാനാർത്ഥി പര്യടനം നടത്തിയത്.
വിവിധ പ്രദേശങ്ങളിൽ അമ്മമാരും കുട്ടികളും യുവാക്കളും ഡീൻ കുര്യാക്കോസിനെ സ്വീകരിച്ചു.ഉച്ചക്ക് ശേഷം ഏലപ്പാറ, ഹെലിബറിയ, കൊച്ചുകരുന്തരുവി, കോലാഹലമേട്, വാഗമൺ, വളകോട്, ഉപ്പുതറ, പുതുക്കട എന്നിവിടങ്ങളിലാണ് ഡീൻ പര്യടനത്തിന് എത്തിയത്.വൈകിട്ട് കാറ്റാടിക്കവല, പശുപ്പാറ, ചപ്പാത്ത്, മേരികുളം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി രാത്രി മാട്ടുക്കട്ടയിൽ സമാപിച്ചു. മുവാറ്റുപുഴ മണ്ഡലത്തിലാണ് ഡീൻ അടുത്ത പ്രചരണം നടത്തുന്നത്.രാവിലെ പാലക്കുഴ പഞ്ചായത്തിലെ വടക്കൻ പാലക്കുഴയിൽ നിന്നും ആരംഭിക്കുന്ന പര്യടനം ആരക്കുഴ, മഞ്ഞള്ളൂർ, കല്ലൂർക്കാട്, പൈങ്ങോട്ടൂർ, പോത്താനിക്കാട്, ആയവന എന്നി പഞ്ചായത്തുകളിൽ സ്വീകരണം ഏറ്റുവാങ്ങി കാലമ്പൂർ ജംഗ്ഷനിൽ സമാപിക്കും.