വോട്ട് ബോധവൽക്കരണവുമായി ഒരു ചിത്രകലാ ക്യാമ്പ്

സജിദാസ് ക്രിയേറ്റീവ് അക്കാദമിയും, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജും , കുട്ടികൾക്കായി നടത്തിയ ക്രിയേറ്റീവ് ക്യാമ്പിലാണ്, വ്യത്യസ്തമായ ഈ ആശയം പിറന്നത്.. വോട്ട് ചെയ്യാൻ ജനങ്ങളെ ബോധവൽക്കരിക്കാൻ കുട്ടികൾ ചിത്രം, അതും മികച്ച ആശയങ്ങളോടെ.. ക്യാമ്പിൽ പങ്കെടുത്ത നൂറോളം കുട്ടികളാണ് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചുകൊണ്ടുള്ള ചിത്രമെഴുതിയത്. പ്രമുഖ കാർട്ടൂണിസ്റ്റും ചിത്രകാരനുമായ സജിദാസ് മോഹനാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. എന്തിന് വോട്ട് ചെയ്യണം, വോട്ട് ചെയ്താൽ എന്താണ് ഗുണം, വോട്ട് അവകാശം എങ്ങനെ ഉപയോഗിക്കാം, തുടങ്ങി വിവിധ വിഷയങ്ങളിൽ ആണ് കുട്ടി ചിത്രകാരന്മാർ ചിത്രമെഴുതിയത്.. നിരവധി ആളുകളാണ്,ചിത്രകല ക്യാമ്പ് കണ്ടത്.