കട്ടപ്പന ഇടുക്കികവലയിൽ ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ചു; അര മണിക്കൂറോളം ഗതാഗത തടസ്സം

ഉച്ചയോടെയാണ് കട്ടപ്പന ഇടുക്കി കവല ബൈപ്പാസ് റോഡിൽ വാഹനാപകടം ഉണ്ടായത്. നിർദിഷ്ട മലയോര ഹൈവേയിൽ നിന്നും ബൈപാസ് റോഡിലേക്ക് കടന്ന ഓട്ടോയും കാറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. തുടർന്ന് ഇടുക്കിക്കവല ഭാഗത്ത് അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
അപകടത്തെ തുടർന്ന് കാറിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു. ഡ്രൈവർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കട്ടപ്പന ട്രാഫിക് പോലീസ് സ്ഥലത്ത് എത്തി ഗതാഗതം പുന:സ്ഥാപിച്ചു.