ഭരണഘടന സംരക്ഷിക്കാൻ കോൺഗ്രസ് വരണം : ഇ.എം അഗസ്തി

ഇടുക്കി : രാജ്യത്തിന്റെ ഭരണഘടനാ സംരക്ഷിക്കാൻ കോൺഗ്രസ് വീണ്ടും അധികാരത്തിൽ തിരിച്ചെത്തണമെന്ന് എ.ഐ.സി.സി അംഗവും മുൻ എംഎൽഎയും ആയ ഇ.എം അഗസ്തി.യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ ഉടുമ്പൻചോല മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പര്യടനം രാവിലെ ആനവിലാസം ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിയുന്നു അദ്ദേഹം.
കെ.ഡി മുരളി അധ്യക്ഷത വഹിച്ച യോഗത്തിൽ സേനാപതി വേണു മുഖ്യപ്രഭാഷണം നടത്തി.കെ.പി.സി സി സെക്രട്ടറിമാരായ എം.എൻ ഗോപി, തോമസ് രാജൻ, മുൻ ഡിസിസി പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി കല്ലാർ, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, ഡിസിസി ഭാരവാഹികളായ ബിജോ മാണി ഷാജി പൈനാടം, അഡ്വ. സിറിയക് തോമസ്, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആൻ്റണി കുഴിക്കാട്ട്, ബോക്ക് പ്രസിഡൻ്റ് റോബിൻ കാരക്കാട്ട്, ബിജു പോൾ എന്നിവർ സംസാരിച്ചു.
രാവിലെ ആനവിലാസം ജംഗ്ഷനിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. വള്ളിയാംതടം, മേനോൻമേട്, മാരുതിപ്പടി, വലിയപാറ, ആറാംമൈൽ, ചെല്ലാർകോവിൽ, മോണ്ട് ഫോർട്ട്പടി, എട്ടാംമൈൽ, സുൽത്താൻകട, കടശികടവ്, ശാസ്താനട, കറുവാകുളം, മാലി, വണ്ടൻമേട്, പുറ്റടി, കൊച്ചറ, മന്തിപാറ എന്നിവിടങ്ങളിൽ പര്യാടനത്തിന് എത്തിയ ഡീൻ കുര്യാക്കോസിന് സ്ത്രീകളും യുവാക്കളും വിദ്യാർത്ഥികളും ചേർന്ന് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.
ഉച്ചക്ക് ശേഷം ചേറ്റുകുഴി, പോത്തിൻകണ്ടം, കുഴിത്തോളൂ, കമ്പംമെട്ട്, കരുണാപുരം, കൂട്ടാർ, ഇടത്തറമുക്ക്, ബാലൻപിള്ള സിറ്റി എന്നി പ്രദേശങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥി പര്യടനം നടത്തി.വൈകിട്ട് രാമക്കൽമേട്, കോമ്പമുക്ക്, ചോറ്റുപാറ, പുഷ്പകണ്ടം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി തൂക്കുപാലത്ത് സമാപിച്ചു.
സംസ്ഥാന സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം : ഡീൻ കുര്യാക്കോസ്.
പിണറായി വിജയൻ സർക്കാരിനെതിരായ വികാരം ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി പ്രതിഫലിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. ഉടുമ്പൻചോല മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും നിറഞ്ഞ സർക്കാരാണ് കേരളം ഭരിക്കുന്നത്. പിൻവാതിൽ നിയമനങ്ങൾ നടത്തി നാട്ടിലെ യുവാക്കളെ സർക്കാർ വഞ്ചിച്ചു. അർഹതപ്പെട്ട ജോലിക്ക് വേണ്ടി യുവാക്കൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യേണ്ട ഗതികേടിലാണെന്ന് ഡീൻ പറഞ്ഞു.
ഉടുമ്പൻചോല മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ഡീൻ കുര്യാക്കോസ് എടുത്തുപറഞ്ഞു.നെടുങ്കണ്ടം മുതൽ റിവർ വാലി വരെയുള്ള റോഡ് നിർമ്മാണം അവസാന ഘട്ടത്തിൽ എത്തി. മുണ്ടിയെരുമ കുരിശുമല റോഡ്, പ്രകാശ്ഗ്രാം കട്ടക്കാനം റോഡ്, പള്ളിക്കുന്ന് ചേരിയാർ റോഡ് എന്നിവയാണ് മണ്ഡലത്തിൽ അനുവദിച്ച മറ്റു റോഡ് പദ്ധതികൾ.
കൂടാതെ നെടുങ്കണ്ടത്ത് സത്ഭാവന സൃമൃതി മണ്ഡപ നിർമ്മാണം, രാജാക്കാട് പൊതുജന ആരോഗ്യ കേന്ദ്രത്തിൽ വനിത വാർഡ് നിർമ്മാണം, രാജകുമാരിയിൽ 30 ബെഡ് ഉള്ള ആശുപത്രി, ജലജീവൻ മിഷനിൽ ഉൾപ്പെടുത്തി 719.86 കോടി രൂപയുടെ പദ്ധതികൾ എന്നിവ നടപ്പിലാക്കി വരുന്നു. കൂടാതെ എംപി ഫണ്ടിൽ നിന്നും വിവിധ പദ്ധതികൾക്കായി 2.77 കോടി രൂപയും ഉടുമ്പൻചോല മണ്ഡലത്തിൽ അനുവദിച്ചതായും ഡീൻ കുര്യാക്കോസ് പറഞ്ഞു.
ഇന്ന് ഇടുക്കി മണ്ഡലത്തിലെ മരിയാപുരം, കാമാക്ഷി, കാഞ്ചിയാർ എന്നി പഞ്ചായത്തുകളിലും കട്ടപ്പന നഗരസഭയിലും യുഡിഎഫ് സ്ഥാനാർത്ഥി പര്യടനം നടത്തും.