ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിലെ എൽ. ഡി. എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിലെ എൽ. ഡി. എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വെള്ളപ്പാറ കൊലുമ്പൻ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഇടതുപക്ഷ മുന്നണി നേതാക്കൾക്കൊപ്പം ജോയ്സ് ജോർജ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനെത്തിയത്.
ജില്ലയിൽ നിലനിൽക്കുന്ന ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇത് സംബന്ധിച്ച് സുപ്രീംകോടതിക്ക് മുന്നിലുള്ള കേസുകളുമായി മുന്നോട്ടുപോകുന്നതിനും ശ്രമിക്കുമെന്ന് ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി അഡ്വ: ജോയ്സ് ജോർജ് പറഞ്ഞു. ലോകസഭ തെരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശപ്രത്രിക സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു ജോയ്സ് ജോർജ്.
ജില്ലയിൽ ജനങ്ങൾ ഏറ്റവും അധികം അനുഭവിക്കുന്ന വന്യജീവി ആക്രമണ വിഷയത്തിൽ കൃത്യമായ പരിഹാരം കാണുവാൻ ഒരു ജനപ്രതിനിധി എന്ന നിലയിൽ ശ്രമിക്കുമെന്നും, സംസ്ഥാന സർക്കാരിൻറെ ജനഹിതമനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഇടുക്കിയിൽ ഇടതുപക്ഷത്തിനുള്ള പിന്തുണയായി മാറും എന്നും ജോയ്സ് ജോർജ് വ്യക്തമാക്കി.
മന്ത്രി റോഷി അഗസ്റ്റിൻ മറ്റ് ഇടതുപക്ഷ നേതാക്കളായ കെ സലിംകുമാർ, എംഎം മണി എംഎൽഎ , ജോസ് പാലത്തിനാൽ ഉൾപ്പെടെയുള്ളവരുമൊത്താണ് ജോയിസ് ജോർജ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനായി ഇടുക്കി കളക്ടറേറ്റിൽ എത്തിയത്.