കാസര്‍കോട് കേന്ദ്ര സർവകലാശാലയിലെ വിദ്യാര്‍ഥിനി മരിച്ച നിലയില്‍

കാസര്‍കോട് പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷ സ്വദേശനി റുബി പട്ടേല്‍(27)നെ ആണ് നിള ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. സര്‍വകലാശാലയിലെ ഹിന്ദി- താരതമ്യ സാഹിത്യം വിഭാഗത്തിലെ ഗവേഷകയാണ് റുബി.കഴിഞ്ഞ ഫെബ്രുവരിയില്‍ എം.എഡ്.വിദ്യാര്‍ഥി യു.പി.സ്വദേശിയായ നിധീഷ് കുമാറും ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തിരുന്നു. റുബി പട്ടേലിന്റെ മരണത്തിന് പിന്നാലെ സര്‍വകലാശാലയില്‍ എസ്.എഫ്.ഐ. സമരം ആരംഭിച്ചു.സര്‍വകലാശാലയിലെ കൗണ്‍സിലിങ് സൈക്കോളജിയിലെ ഒഴിവ് നികത്തണമെന്നും വിദ്യാര്‍ഥികള്‍ക്ക് സേവനം ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ടാണ് സമരം. വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലറെ മുറിയില്‍ പൂട്ടിയിട്ടു. അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് എന്‍.എസ്.യു.വും അറിയിച്ചു.