മോദി പ്രഭാവം വോട്ടായി മാറും - എൻ ഹരി

നരേന്ദ്രമോദിയുടെ സ്വഭാവം ഇടുക്കി ലോകസഭാ മണ്ഡലത്തിലും വോട്ടായി മാറും എന്ന് ബിജെപി മധ്യമേഖല അധ്യക്ഷൻ എൻ ഹരി.മുമ്പെങ്ങുംഇല്ലാതിരുന്ന രീതിയിലുള്ള വികസനമാണ് കഴിഞ്ഞ പത്ത് വർഷം കൊണ്ട് കേന്ദ്രസർക്കാർ ഇടുക്കി ലോകസഭാ മണ്ഡലത്തിലും തന്നിട്ടുള്ളത് . ഇൻഫ്രാ സ്ട്രക്ചർ മേഖലയിൽ ഉണ്ടായിട്ടുള്ള വികസനവും തീവ്രവാദികളെ അടിച്ചമർത്തിയതും നേരിട്ട് അനുഭവിച്ച അറിഞ്ഞിട്ടുള്ള ഇടുക്കിക്കാർ സംഗീതാ വിശ്വനാഥന് വോട്ട് ചെയ്യും. മൂവാറ്റുപുഴ നിയോജകമണ്ഡലം കൺവെൻഷൻ വാഴക്കുളം സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ വച്ച് നടന്നു. ബിജെ പി എറണാകുളം ജില്ല വൈസ് പ്രസിഡന്റ് ഇറ്റി നടരാജൻ ൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മദ്ധ്യ മേഖല പ്രസിഡൻ്റ് എൻ ഹരി ഉത്ഘാടനം ചെയ്തു.
ലോകസഭ കൺവീനർ കെ എസ് അജി, ബിഡിജെഎസ് ജില്ലാ പ്രസിഡൻ്റ് അഡ്വ. പ്രഭീഷ് പ്രഭ, സംസ്ഥാന സെക്രട്ടറി ഷൈൻ കെ കൃഷ്ണൻ, ബിജെപി സംസ്ഥാന സമിതി അംഗങ്ങൾ പി പി സജീവ്., പി എ വേലുകുട്ടൻ ' , സെബാസ്റ്റ്യൻ തുരുത്തിപ്പള്ളി ,ജില്ലാ ജനറൽ സെക്രട്ടറിമാരായ രതീഷ് വരകുമല , വി എൻ സുരേഷ്,സന്തോഷ് തോപ്പിൽ,മണ്ഡലം പ്രസിഡൻ്റുമാരായ രേഖാ പ്രഭാത് , അരുൺ പി മോഹൻ, ജയദേവൻ മാടവന , യുവമോർച്ച സംസ്ഥാന സെക്രട്ടറി അദീന ഭാരതി, ബിഡിജെഎസ് സംസ്ഥാന സമിതി അംഗങ്ങളായ പാർത്ഥേശൻ ശശികുമാർ മനേഷ് കുട്ടിക്കയത്ത്, ജില്ലാ ട്രഷറർ അഡ്വ. ബിജിത ബോസ് തുടങ്ങിയവർ സംസാരിച്ചു. വാഴക്കുളം ടൗണിൽ നൂറ് കണക്കിന് പ്രവർത്തകർക്കൊപ്പം പ്രകടനമായിട്ടാണ് സ്ഥാനാർത്ഥി എത്തിയത്. ടൗണിൽ ആളുകളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു.