സ്നേഹമന്ദിരത്തിലെ അന്തേവാസികളുടെ അനുഗ്രഹം വാങ്ങി ജോയ്സ് ജോര്‍ജ്ജ്

എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ .ജോയ്സ് ജോര്‍ജ്ജിന്‍റെ ശനിയാഴ്ചത്തെ പര്യടനം മുരിക്കാശ്ശേരിയില്‍ നിന്ന് ആരംഭിച്ചു. തുടര്‍ന്ന് പടമുഖം സ്നേഹമന്ദിരത്തില്‍ അന്തേവാസികളോടൊപ്പം ഏറെ സമയം ചെലവഴിച്ചു. മകനോടെന്നപോലെ അന്തേവാസികളിലെ മുതര്‍ന്നവര്‍ ജോയ്സ് ജോര്‍ജ്ജിനെ മാറോടണച്ചു. എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതിനും ശേഷമാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്. തുടര്‍ന്ന് തോപ്രാംകുടി, പ്രകാശ്, കാമാക്ഷി, തങ്കമണി, കാല്‍വരിമൗണ്ട്, ഏലപ്പാറ, പീരുമേട്, പാമ്പനാര്‍, വണ്ടിപ്പെരിയാര്‍, മ്ലാമല, വാളാര്‍ഡി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. പീരുമേട്ടില്‍ പ്ലാക്കത്തടത്തില്‍ നാട്ടുകൂട്ട ചര്‍ച്ചയില്‍ പങ്കെടുത്തു.തുടര്‍ന്ന് പീരുമേട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും സന്ദര്‍ശിച്ചു. ക്ഷേത്രത്തില്‍ സപ്താഹത്തോട് അനുബന്ധിച്ച് നടന്ന അന്നദാന ചടങ്ങിലും പങ്കെടുത്ത് ഭക്ഷണവും കഴിച്ചാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്.