ജോയ്സ് ജോർജ്ജിന് മൂവാറ്റുപുഴയിൽ സ്നേഹോഷ്മള വരവേൽപ്പ്

ഇടുക്കി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിന് മൂവാറ്റുപുഴയിൽ സ്നേഹോഷ്മള സ്വീകരണം. മൂവാറ്റുപുഴ അസംബ്ലി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലേയും മൂവാറ്റുപുഴ നഗരസഭയിലേയും വിവിധ കേന്ദ്രങ്ങളിലും കമ്പനികളിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തി ജോയ്സ് വോട്ടഭ്യർഥിച്ചു. കുടുംബയോഗങ്ങളിലും പങ്കെടുത്തു. ആരാധനാലയങ്ങളും പ്രമുഖ വ്യക്തികളേയും സന്ദർശിച്ചു.രാജ്യത്തിൻ്റെ ഭരണഘടന മൂല്യങ്ങൾ അട്ടിമറിയ്ക്കുന്ന തരത്തിൽ കേന്ദ്ര സർക്കാർ ഏജൻസികളെയെല്ലാം വരുതിയിലാക്കി ഭയാനകമായ നില സൃഷ്ടിക്കുകയാണ് എന്ന ആശങ്കയാണ് ജോയ്സ് പങ്ക് വച്ചത്. രാവിലെ മൂവാറ്റുപുഴ നിർമല ആശുപത്രി, എംസിഎസ് ആശുപത്രി എന്നിവിടങ്ങളിൽ ജീവനക്കാരേയും രോഗികളേയും സന്ദർശിച്ചായിരുന്നു പര്യടനത്തിൻ്റെ തുടക്കം. തുടർന്ന് പേഴയ്ക്കാക്കാപ്പിള്ളി പായിപ്ര കവലയിൽ എത്തിയ ജോയ്സിനെ വാദ്യമേളങ്ങളോടെ വരവേറ്റു, വ്യാപാരികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, നാട്ടുകാരും സ്വീകരിച്ചു.തുടർന്ന് ജാമിയ ബദരിയ അറബി കോളേജിലെത്തി വോട്ടഭ്യർത്ഥിച്ചു. ടെയ്ലലറിംഗ് കമ്പനി, പായിപ്ര സ്കൂൾപടി കവല, മാനാറി കാഞ്ഞിരക്കാട്ട് കാവും സന്ദർശിച്ചു. മുളവൂർ പൊന്നിരിക്കപറമ്പ് കവല, മുളവൂർ പി ഒ ജംഗ്ഷൻ, കുറ്റിക്കാട്ട് ചാലിപ്പടിയിലും പഴങ്ങൾ പൂക്കൾ, പഴക്കുല നൽകിയും വരവേറ്റു, കാരക്കുന്നത്ത് പള്ളികളിലെത്തി വ്യാപാരികളേയും നാട്ടുകാരേയും കണ്ടു.കശുവണ്ടി കമ്പനികൾ, ഉതുപ്പാൻസ് വെളിച്ചെണ്ണ കമ്പനി മറ്റ് സംരംഭ കേന്ദ്രങ്ങളിലുമെത്തി നടത്തിപ്പുകാരോടും തൊഴിലാളികളോടും സംസാരിച്ചു.മൂവാറ്റുപുഴ സേഫ് കെയർ ടെക്നോളജി,ഈസ്റ്റ് മാറാടി ഡെന്റ് മാക്സ് സ്ഥാപനത്തിലുമെത്തിയ ജോയ് സുമായി ജീവനക്കാരും തൊഴിലാളികളും സംവദിച്ചു. തുടർന്ന് വിജയം ആശംസിച്ചു. ഇതിനിടെ മൂവാറ്റുപുഴയിൽ പത്രസമ്മേളനം നടത്തി.തുടർന്ന് വാളകം കവലയിൽ വ്യാപാര കേന്ദ്രങ്ങളും തൊഴിലിടങ്ങളും സന്ദർശിച്ച് ആവോലി പഞ്ചായത്തിലെ അക്രപറമ്പ്, ആനിക്കാട് തിരുവുംപ്ലാവിൽ ക്ഷേത്രം, വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളേജിലുമെത്തി. തുടർന്ന് ആനിക്കാട് ചിറപ്പടിയിൽ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു. ചെങ്ങറ കോളനി, മൂവാറ്റുപുഴ ഹൗസിങ് ബോർഡ്, പായിപ്ര മാനാറി എന്നിവിടങ്ങളിൽ കുടുംബയോഗങ്ങളിലും ജോയ്സ് സംസാരിച്ചു. എൽഡിഎഫ് നേതാക്കളായ പി എം ഇസ്മയിൽ ബാബു പോൾ, ജോണി നെല്ലൂർ, എൽദോ എബ്രഹാം എന്നിവരും ഒപ്പമുണ്ടായി.ബുധനാഴ്ച്ച മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ ജോയ്സ് ജോർജ് പര്യടനം നടത്തും.