ഗ്രാമീണ റോഡുകള്‍ ഏറ്റെടുക്കും- ജോയ്സ് ജോര്‍ജ്ജ്

അടിമാലി: ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തിലെ ഗ്രാമീണ റോഡുകള്‍ ഏറ്റെടുത്ത് ഗതാഗത യോഗ്യമാക്കി മാറ്റുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ് പറഞ്ഞു. അടിമാലിയില്‍ വോട്ടര്‍മാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014-19 ല്‍ 65 ഗ്രാമീണ റോഡുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. പ്രധാനമന്ത്രി ഗ്രാം സടക് യോജനയില്‍ 195 കോടി രൂപയാണ് ഗ്രാമീണ റോഡുകള്‍ക്കായി കേന്ദ്രത്തില്‍ നിന്നും അനുവദിപ്പിച്ചത്.
ഗ്രാമീണ റോഡുകളുമായി ഇഴചേര്‍ന്നാണ് ഇടുക്കിയുടെ ജനജീവിതം നിലകൊള്ളുന്നത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിപണികളിലേക്ക് എത്തിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളുകളിലേക്ക് സുരക്ഷിതമായി എത്തുന്നതിനുമെല്ലാം ഗതാഗത യോഗമായ ഗ്രാമീണ റോഡുകള്‍ അനിവാര്യമാണ്.
Aതദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും റീ ബില്‍ഡ് കേരളയും ഒട്ടേറം ഗ്രാമീണ റോഡുകള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇനിയും അവശേഷിക്കുന്ന റോഡുകള്‍ പി.എം.ജി.എസ്.വൈ യില്‍ ഏറ്റെടുക്കാന്‍ സാധിക്കും. ത്രിതല പഞ്ചായത്തുകളുടെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും ഫണ്ടുകള്‍ സംയോജിപ്പിച്ച് പി.എം.ജി.എസ്.വൈ. ഉള്‍പ്പടെയുള്ള ഫണ്ടുകള്‍ കൃത്യതയോടെ ചെലവഴിച്ചാല്‍ മണ്‍റോഡുകള്‍ ഇല്ലാത്ത നാടായി നമ്മുടെ മണ്ഡലത്തെയും മാറ്റാന്‍ കഴിയുമെന്നും ഇതിനായി ഭാവനാപൂര്‍വ്വമായ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും ജോയ്സ് ജോര്‍ജ്ജ് പറഞ്ഞു.