ജനങ്ങളുടെ ജീവത്തായ പ്രശനങ്ങൾക്ക് പരിഹാരം ഉണ്ടാക്കാതെ ജനങ്ങളുടെ ജീവനോപാധികൾ സംരക്ഷിക്കാൻ കഴിയാത്ത ഈ സർക്കാരിനെ ഇനിയും നമ്മൾ പിന്തുണക്കേണ്ട ആവിശ്യം ഇല്ലായെന്ന് കേരളാ കോൺഗ്രസ് ജോസഫ് നിയോജകമണ്ഡലം പ്രസിഡന്റ് ജോജി ഇടപ്പള്ളിക്കുന്നേൽ

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതിന് പകരം വന്യജീവികളെ സംരക്ഷിക്കുകയാണ് സംസ്ഥാന സർക്കാർ,ജനങ്ങളുടെ ജീവത്തായ പ്രശനങ്ങൾക്ക് പരിഹാരം ഉണ്ടാക്കാതെ ജനങ്ങളുടെ ജീവനോപാധികൾ സംരക്ഷിക്കാൻ കഴിയാത്ത ഈ സർക്കാരിനെ ഇനിയും നമ്മൾ പിന്തുണക്കേണ്ട ആവിശ്യം ഇല്ലായെന്ന് കേരളാ കോൺഗ്രസ് ജോസഫ് നിയോജകമണ്ഡലം പ്രസിഡന്റ് ജോജി ഇടപ്പള്ളിക്കുന്നേൽ പറഞ്ഞു യു ഡി എഫ് രാജാക്കാട് മണ്ഡലം കൺവെൻഷൻ ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖലയായ രാജകുമാരി രാജാക്കാട് ശാന്തൻപാറ സേനാപതി മേഖലകളിൽ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തങ്ങളുടെ ഭാഗമായി യു ഡി എഫ് മണ്ഡലം കൺവെൻഷനുകൾ പുരോഗമിക്കുകയാണ് നിയോജകമണ്ഡലം കൺവെൻഷനു മുന്നോടിയായി മണ്ഡലതല കൺവെൻഷനുകൾ പൂർത്തികരിക്കുക എന്ന ലഷ്യത്തോടെയാണ് പ്രചരണ പ്രവർത്തങ്ങൾ പുരോഗമിക്കുന്നത് ലോക്‌സഭാ സ്ഥാനാർഥി അഡ്വ.ഡീൻ കുര്യക്കോസിൻറെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തങ്ങളുടെ ഭാഗമായിട്ടാണ് യു ഡി എഫ് രാജാക്കാട് മണ്ഡലം കൺവെൻഷനും റോഡ് ഷോയും നടത്തിയത് കൺവെൻഷനിലും റോഡ് ഷോയിലും സ്ഥാനാർഥി അഡ്വ.ഡീൻ കുര്യക്കോസ് പങ്കെടുത്ത് സംസാരിച്ചു.രാജാക്കാട് വ്യാപാര ഭവനിൽ നിന്നും ആരംഭിച്ച റോഡ് ഷോ മാങ്ങാത്തൊട്ടി ജംഗ്‌ഷനിൽ സമാപിച്ചു കെ പി സി സി സെക്രട്ടറിമാരായ എം എൻ ഗോപി,തോമസ് രാജൻ,ജോഷി കന്യാകുഴി,സിബി കൊച്ചുവള്ളാട്ട്,ജമാൽ ഇടശ്ശേരി കുടി,ഷാജി അമ്പാട്ട്,എം ജെ കുര്യൻ,ബെന്നി തുണ്ടത്തിൽ,കിങ്ങണി രാജേന്ദ്രൻ,കെ എസ് ശിവൻ, എം പി ജോസ്,ബെന്നി പാലക്കാട്ട്, തുടങ്ങിയവർ പങ്കെടുത്തു.