മൂന്നുവർഷത്തിനു ശേഷം സി പി എം നേതാക്കന്മാർക്കൊപ്പം മുൻ എം എൽ എ - S രാജേന്ദ്രൻ വേദി പങ്കിട്ടു

മൂന്നുവർഷത്തിനു ശേഷം സി പി എം നേതാക്കന്മാർക്കൊപ്പം മുൻ എം എൽ എ - S രാജേന്ദ്രൻ വേദി പങ്കിട്ടു. ജോയിസ് ജോർജ്ജിൻ്റെ ദേവികുളം നിയോജക മണ്ഡലം കൺവെൻഷനിലാണ് രാജേന്ദ്രൻ എത്തിയത്. ബിജെപിയിലേക്ക് പോകുമെന്നും പാർട്ടി അംഗത്വം പുതുക്കില്ലാ എന്നുമുള്ള വാർത്തകൾ ചർച്ചയാകുന്ന സാഹചര്യത്തിൽ പാർട്ടി നേതൃത്വം ഇടപെട്ട് നടത്തിയ ചർച്ചയെ തുടർന്ന് രാജേന്ദ്രൻ വേദിയിലെത്തിയത്.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിൽ വീഴ്ച ഉണ്ടായി എന്ന കണ്ടെത്തലിനെ തുടർന്നാണ് രാജേന്ദ്രനെ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.
വീഴ്ച ഉണ്ടെന്നത് ആരോപണം മാത്രമാണെന്ന് കാണിച്ച് നേതൃത്വത്തിന് രാജേന്ദ്രൻ കത്ത് നൽകുകയും ചെയ്തു. എന്നിട്ടും നടപടി പിൻവലിച്ചിരുന്നില്ല. ഇതിനിടയിൽ ബിജെപി നേതൃത്വം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് രാജേന്ദ്രമായി സി പി എം നേതാക്കൾ മൂന്ന് വട്ട ചർച്ചകൾ നടത്തി. ഏറ്റവും ഒടുവിൽ കഴിഞ്ഞദിവസം മുതിർന്ന പാർട്ടി നേതൃത്വം നടത്തിയ ചർച്ചയെ തുടർന്നാണ് രാജേന്ദ്രൻ വീണ്ടും പാർട്ടിയിലേക്ക് തിരിച്ചെത്തിയത്. ഇന്ന് 11 മണിയോടെ നിയോജകമണ്ഡലം കൺവെൻഷനിൽ രാജേന്ദ്രൻ നേരിട്ട് എത്തി. രാജേന്ദ്രനെ രൂക്ഷമായി വിമർശിച്ച എം എം മണിയും.
ഒരിക്കലും ഒത്തുപോകുവാൻ കഴിയില്ലെന്ന് രാജേന്ദ്രൻ പരസ്യമായി പ്രഖ്യാപിച്ച കെ വി ശശി അടക്കമുള്ള വേദിയിലാണ് രാജേന്ദ്രൻ എത്തിയത്. മൂന്നുവർഷത്തോളമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്ത രാജേന്ദ്രൻ ഈ തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകുമ്പോൾ. ദേവികുളം നിയോജകമണ്ഡലത്തിൽ കരുത്താകുമെന്ന പ്രതീക്ഷയോടെയാണ് നേതൃത്വം രാജേന്ദ്രനെ വീണ്ടും പാർട്ടിയിലേക്ക് അടുപ്പിച്ചത്.