കട്ടപ്പന ഇരട്ടകൊലപാതക കേസിലെ മുഖ്യപ്രതി നിതീഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.കസ്റ്റഡി കാലാവധി കഴിഞ്ഞ പ്രതിയെ മുട്ടം സബ് ജയിലിലേക്ക് മാറ്റി

Mar 16, 2024 - 18:10
 1
കട്ടപ്പന ഇരട്ടകൊലപാതക കേസിലെ മുഖ്യപ്രതി നിതീഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.കസ്റ്റഡി കാലാവധി കഴിഞ്ഞ പ്രതിയെ മുട്ടം സബ് ജയിലിലേക്ക് മാറ്റി
This is the title of the web page

കട്ടപ്പന ഇരട്ടകൊലപാതക കേസിലെ മുഖ്യ പ്രതി നിതീഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.കസ്റ്റഡി കാലാവധി കഴിഞ്ഞ പ്രതിയെ മുട്ടം സബ് ജയിലിലേക്ക് മാറ്റി.പ്രതി താമസിച്ചിരുന്ന വീട്ടിൽ നിന്ന് കണ്ടെടുത്ത രണ്ട് തോക്കുകളും,സിം കാർഡുകളും കോടതിയിൽ ഹാജരാക്കി.നാടിനെ ഞെട്ടിച്ച കട്ടപ്പന ഇരട്ടകൊലപാതക കേസിന്റെ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു.വിജയനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയായ മകൻ വിഷ്ണുവിനെ തിങ്കളാഴ്ച കട്ടപ്പന കോടതിയിൽ ഹാജരാക്കും.തുടർന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും.ഇതിനു ശേഷം നിധീഷിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വിജയന്റെ ഭാര്യ സുമയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.മൊഴികളിൽ വ്യക്തത വരുത്തുകയാണ് പോലീസിന്റെ ലക്ഷ്യം.കഴിഞ്ഞ ഒൻപതിനാണ് മുഖ്യപ്രതി നിതീഷിനെ കസ്റ്റഡിയിൽ വാങ്ങി കുറ്റകൃത്യങ്ങൾ നടത്തിയ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തിയത്.കുഴിച്ചുമൂടിയ വായോധികന്റെ മൃതദേഹ അവശിഷ്ടങ്ങൾ കക്കാട്ടുകടയിലെ വാടക വീട്ടിൽ നിന്ന് കണ്ടെത്തിയെങ്കിലും നവജാത ശിശുവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല.ഈ കേസിലാകും മൂന്ന് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുക.

കൊലപാതകം നടക്കുന്ന സമയത്ത് നിധീഷിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് തെളിയിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം അഭിഭാഷകൻ പിഎ വിൽസൺ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നത്.കക്കാട്ടുകടയിലെ വീട്ടിൽ നിന്ന് കണ്ടെടുത്ത എയർ പിസ്റ്റലുകൾ,ഇരുപത്തിയഞ്ച് സിം കാർഡുകൾ,ഇരുപതോളം എറ്റിഎം കാർഡുകൾ എന്നിവയും പോലീസ് കോടതിയിൽ ഹാജരാക്കി.ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷം മുട്ടം സബ് ജയിലിലേക്കാണ് നിതീഷിനെ മാറ്റിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow