ലോക്സഭാ തെരഞ്ഞെടുപ്പ് 7 ഘട്ടങ്ങളായി; കേരളത്തിൽ ഏപ്രിൽ 26 ന്, വോട്ടെണ്ണൽ ജൂൺ 4 ന്

18-ാമത് ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്തുടനീളം ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 26 ന് വോട്ടെടുപ്പ് നടക്കും.
ഫലപ്രഖ്യാപനം ജൂൺ നാലിന് ന് നടക്കും. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെടുപ്പ് തീയതികളും പ്രഖ്യാപിച്ചു. വോട്ടെടുപ്പിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി രാജീവ് കുമാർ അറിയിച്ചു. രാജ്യത്ത് 97 കോടി വോട്ടർമാരാണുള്ളത്.
ഇതിൽ 49 കോടി പേർ പുരുഷ വോട്ടർമാരും 47.1 കോടി പേർ സ്ത്രീ വോട്ടർമാരുമാണ്.48000 ട്രാൻസ്ജൻഡർ വോട്ടർമാരുമുണ്ട്. 1.8 കോടി പേർ കന്നി വോട്ടർമാരാണെന്നും അദ്ദേഹം പറഞ്ഞു. 10.5 ലക്ഷം പോളിംഗ് ബൂത്തുകൾ സജ്ജമാക്കും. 55 ലക്ഷം ഇ വി എമ്മുകളും ഒരുക്കും. ഒന്നര കോടി പോളിംഗ് ഉദ്യോഗസ്ഥരാണ് വോട്ടിംഗ് പ്രക്രിയക്ക് നേതൃത്വം നൽകുകയെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു