ഇടുക്കി വാഴത്തോപ്പിൽ യുവാവിനു സൂര്യാതപമേറ്റു

Mar 5, 2024 - 12:55
 0
ഇടുക്കി വാഴത്തോപ്പിൽ യുവാവിനു
സൂര്യാതപമേറ്റു
This is the title of the web page

ചെറുതോണി: വാഴത്തോപ്പിൽ യുവാവിനു സൂര്യാതപമേറ്റു. മുളകുവള്ളി കുത്തനാപ്പിള്ളിൽ നിജോ പോളിന്റെ (38)ശരീരത്തിലാണു സൂര്യാതപം മൂലം പൊള്ളലേറ്റത്. 6 ദിവസം മുൻപ് നിജോ പുരയിടത്തിൽ കൃഷിപ്പണികൾ ചെയ്തിരുന്നു. അന്നു വൈകിട്ടു നേരിയ ചൊറിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല.

എന്നാൽ വ്യാഴാഴ്ച രാത്രി ശരീരത്തിന്റെ പിൻഭാഗത്ത് രൂക്ഷമായ ചൊറിച്ചിലും വേദനയും പൊള്ളലും അനുഭവപ്പെട്ടതോടെ ശ്രദ്ധിച്ചപ്പോഴാണു പൊള്ളൽ കണ്ടത്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സ തേടിയപ്പോഴാണു സൂര്യാതപമാണെന്നു സ്ഥിരീകരിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow