പദ്ധതി വിഹിതം ചെലവഴിക്കൽ : പുരസ്കാരം ഏറ്റുവാങ്ങി സേനാപതി ഗ്രാമപഞ്ചായത്ത്

Jun 10, 2023 - 08:06
Jun 10, 2023 - 08:57
 0
പദ്ധതി വിഹിതം ചെലവഴിക്കൽ : പുരസ്കാരം ഏറ്റുവാങ്ങി സേനാപതി ഗ്രാമപഞ്ചായത്ത്
This is the title of the web page

ഇടുക്കി ജില്ലയിൽ 2022-23 സാമ്പത്തിക വർഷം 100 ശതമാനം പദ്ധതി തുക ചെലവഴിച്ച ഗ്രാമപഞ്ചായത്തിനുള്ള അംഗീകാരം നേടിയ സേനാപതി ഗ്രാമപഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ റ്റി ബിനു പുരസ്കാരം കൈമാറി. ഉച്ചയ്ക്ക് 2 മണിക്ക് ജില്ലാ കളക്ടർ ഷീബ ജോർജിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമൻ, അസിസ്റ്റന്റ് സെക്രട്ടറി രൂപേഷ് എസ്, പ്ലാൻ ക്ലർക്ക് ദിലീപ് പി എസ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ 2023-24 വർഷത്തെ പദ്ധതികൾ സ്പിൽഓവർ ഉൾപ്പെടുത്തി പരിഷ്കരിച്ചതിന് അംഗീകാരം നൽകുന്നതിനുള്ള യോഗത്തിൽ സേനാപതി ഗ്രാമപഞ്ചായത്തിന്റെ സ്പിൽഓവർ ഉൾപ്പെടെ 43624000 രൂപയുടെ 129 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രത്യേക പദ്ധതിയായ കാർബൺ ന്യൂട്രൽ പദ്ധതി ഏറ്റെടുക്കുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ഭവ്യ എം, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ കുമാരി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാരിച്ചൻ നീറനാനീക്കൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം ജെ ജേക്കബ്, ഇന്ദു സുധാകരൻ, സി ബി സുമിത, ഷൈനി സജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം ലത്തീഷ്, പ്ലാനിങ് ഓഫീസറുടെ ചുമതല വഹിക്കുന്ന ബഷീർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow