രാജാക്കാട് സാൻജോ കോളേജിന്റെ പതിനൊന്നാമത് വാർഷിക ആഘോഷവും രക്ഷാകർതൃസമ്മേളനവും നടന്നു

Mar 2, 2024 - 17:06
 0
രാജാക്കാട് സാൻജോ കോളേജിന്റെ പതിനൊന്നാമത് വാർഷിക ആഘോഷവും രക്ഷാകർതൃസമ്മേളനവും നടന്നു
This is the title of the web page

ഉന്നത വിദ്യാഭ്യസ രംഗത്ത് ഹൈറേഞ്ച് മേഖലയിൽ പതിനൊന്ന് വർഷക്കാലമായി പ്രവർത്തിച്ചു വരുന്ന സാൻജോ കോളേജ് ഒരു പതിറ്റാണ്ട് കാലം പിന്നിട്ടിരിക്കുകയാണ്. പാഠ്യപഠ്യേതര പ്രവർത്തനങ്ങളിൽ യൂണിവേഴ്‌സിറ്റിയിൽ മുന്നിട്ടു നിൽക്കുന്ന കലാലയം പതിനൊന്നാമത് വാർഷിക ആഘോഷ നിറവിൽ എത്തിയിരിക്കുകയാണ്. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും സഹകരണത്തോടെയാണ് വാർഷിക ആഘോഷം സംഘടിപ്പിച്ചത്. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ആഘോഷം സെന്റ്. ജോസഫ് സി എസ് റ്റി സഭാ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ.ജിജോ ജെയിംസ് ഈണ്ടിപ്പറമ്പിൽ ഉത്‌ഘാടനം ചെയ്‌തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പിന്നണി ഗായകൻ ലിബിൻ സ്‌കറിയ മുഖ്യ അതിഥിയായി പങ്കെടുത്തു,ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി മോഹൻകുമാർ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉത്‌ഘാടനം നിർവ്വഹിച്ചു,ബ്ലോക്ക് പഞ്ചായത്ത് അംഗം കിങ്ങിണി രാജേന്ദ്രൻ കോളേജ് മാഗസിന്റെ പ്രകാശനം നിർവഹിച്ചു പഞ്ചായത്ത് അംഗങ്ങളായ ബെന്നി പാലക്കാട്,പുഷ്പ്പലത സോമൻ,തുടങ്ങിയവർ പങ്കെടുത്തു. കോളേജ് മാനേജർ ഫാ.ആന്റണി കണ്ണംപിള്ളി, അസി. മാനേജർ ഫാ ജോജു അടമകല്ലേൽ ,വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ ജോസ്മി,പി ടി എ സെക്രട്ടറി റ്റി ജി സോമൻ,കോളേജ് യൂണിയൻ ചെയർമാൻ സിദ്ധാർഥൻ കെ മണി തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളൂം നടന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow