ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയം ഉറപ്പാണെന്ന് ഇടുക്കിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്
ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയം ഉറപ്പാണെന്ന് ഇടുക്കിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്.സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി എൽ ഡി എഫിന്റെ ഭാഗമായതിനാലാണ് പാർട്ടി ചിഹ്നം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.2014-ൽ ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാർഥിയായി എൽ ഡി എഫ് പിന്തുണയിൽ മത്സര രംഗത്ത് എത്തിയ ജോയ്‌സ് ജോർജ്, ഡീൻ കുര്യാക്കോസിനെ പരാജയപെടുത്തി ഇടുക്കിയെ ഇടത് പാളയത്തിൽ എത്തിച്ചു.
യു ഡി എഫ് ന്റെ ഉരുക്കു കോട്ടയായ ഇടുക്കിയിൽ അര ലക്ഷത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജോയിസ് വിജയിച്ച് കയറിയത്. 2019-ൽ രണ്ടാം അങ്കത്തിൽ ഡീൻ കുര്യാക്കോസിനോട് പരാജയപെട്ടു. ആദ്യ രണ്ട് തവണയും എൽ ഡി എഫ് പിന്തുണയിൽ സ്വതന്ത്രനായാണ് മത്സരിച്ചത്. ഇത്തവണ സി പി എം ന്റെ ഔദ്യോഗിക സ്ഥാനാർഥി ആയാണ് മത്സരത്തിനിറങ്ങുന്നത് യു ഡി എഫ്, സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും ഡീൻ കുര്യാക്കോസിന് തന്നെയാണ് സാധ്യത. കേരള കോൺഗ്രസ് കൂടി മുന്നണിയിൽ എത്തിയതോടെ കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരികെ നേടാമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് ക്യാമ്പ്.